എളുപ്പം തയ്യാറാക്കാം മിനി പ്ലം കേക്ക് ; റെസിപ്പി

വീട്ടിൽ എളുപ്പം തയ്യാറാക്കാം ഈസി മിനി പ്ലം കേക്ക്. റഷീദ പി കെ തയ്യാറാക്കിയ പാചകക്കുറിപ്പ്.
 

easy and home made mini plum cake recipe

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

വേണ്ട ചേരുവകൾ

  • മൈദ                                                         1/2 കപ്പ്
  • കൊക്കോ                                                 1 സ്പൂൺ
  •  ബേക്കിം​ഗ് സോഡ                             അര സ്പൂൺ 
  • ബേക്കിം​ഗ് പൗ‍ഡർ                              അര സ്പൂൺ 
  • വെണ്ണ                                                          2 സ്പൂൺ
  • എണ്ണ                                                            2 സ്പൂൺ
  • ഉപ്പ്                                                              ഒരു നുള്ള്
  • ഏലയ്ക്ക                                                   1 എണ്ണം
  • ​ഗ്രാമ്പൂ                                                         2 എണ്ണം
  • കറുവപ്പട്ട                                                   1 കഷ്ണം 
  • ഡ്രെെ ഫ്രൂട്ട്സ്                                           1 കപ്പ്
  • ഓറഞ്ച് ജ്യൂസ്                                             1 കപ്പ്

തയ്യാറാക്കുന്ന വിധം

ആദ്യം നമുക്ക് ചെയ്യേണ്ടത് ഡ്രൈ ഫ്രൂട്ട്സ് ഓറഞ്ച് നീരിൽ രണ്ടുമണിക്കൂറെങ്കിലും കുതിർത്ത് എടുക്കുക ഇത് കുതിർത്തതിനു ശേഷം മാത്രമേ ബാക്കിയുള്ള കേക്ക് മിക്സ് തയ്യാറാക്കാൻ പാടുള്ളൂ. രണ്ടുമണിക്കൂറിന് ശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് പഞ്ചസാര ചേർത്ത് കൊടുത്ത് നല്ലപോലെ ക്യാരമലി സാഹിബിനു ശേഷം അതിലോട്ട് രണ്ട് സ്പൂൺ വെള്ളം കൂടി ഒഴിച്ചുകൊടുത്ത് ഒന്ന് അതിനെ ലൂസ് ആക്കിയതിനു ശേഷം തയ്യാറാക്കി വെച്ചിട്ടുള്ള ഡ്രൈ ഫ്രൂട്ട്സും ഓറഞ്ച് നീരും കൂടി അതിലേക്ക് ചേർത്തുകൊടുത്ത ചെറിയ തീയിൽ ഒന്നു ചൂടാക്കി എടുക്കുക അതിനുശേഷം ഒരു പാത്രത്തിലേക്ക് മുട്ട ഒഴിച്ചുകൊടുത്ത് അതിനു നന്നായിട്ടൊന്നു ബീറ്റ് ചെയ്തെടുത്ത് അതിലേക്ക് വാനില എസൻസ് ചേർത്ത് കൊടുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് മൈദ വളരെ കുറച്ച് ആയിട്ട് ചേർത്തുകൊടുത്ത നല്ല പോലെ ഫോൾഡ് ചെയ്തെടുക്കുക അതിനുശേഷം അതിലേക്ക് ബേക്കിംഗ് സോഡ ബേക്കിംഗ് പൗഡർ ഉപ്പ്, എണ്ണ, ബട്ടർ എന്നിവ ചേർത്ത് വീണ്ടും ഇളക്കി യോജിപ്പിക്കുക ആവശ്യത്തിന് കൊക്കോ പൗഡറും തയ്യാറാക്കി വെച്ചിട്ടുള്ള കാരമലൈസ് ചെയ്തിട്ടുള്ള ഡ്രൈ ഫ്രൂട്ട്സും ചേർത്തു കൊടുക്കുക. എല്ലാം ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ചതിനുശേഷം ഒരു ട്രേയിലേക്ക് ബട്ടർ പേപ്പർ വച്ച് അതിനുള്ളിലായിട്ട് ബട്ടർ തടവി കൊടുക്കുക. അതിലേക്ക് മാവൊഴിച്ച് കൊടുത്ത് ബേക്ക് ചെയ്ത് എടുക്കാവുന്നതാണ്.

 

 

 

Latest Videos
Follow Us:
Download App:
  • android
  • ios