എളുപ്പത്തിൽ തയ്യാറാക്കാം സ്പെഷ്യൽ ബട്ടർ കുക്കീസ്‌

കൂടുതൽ ചേരുവകളൊന്നുമില്ലാതെ വളരെ എളുപ്പം തയ്യാറാക്കാം ബട്ടർ കുക്കീസ്. നിമ്മി ഫിജോ തയ്യാറാക്കിയ പാചകക്കുറിപ്പ്.

easy and home made butter cookies recipe

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

easy and home made butter cookies recipe

 

രുചിയിലും ആകൃതിയിലും അൽപം വ്യത്യസ്തമായ സ്പൈസ്ഡ് ബട്ടർ കുക്കീസ് എളുപ്പം തയ്യാറാക്കിയാലോ?. വീട്ടിൽ തന്നെ എളുപ്പത്തിൽ അധികം ചേരുവകളൊന്നുമില്ലാതെ ഈ സ്പെഷ്യൽ കുക്കീസ് തയ്യാറാക്കാം.

വേണ്ട ചേരുവകൾ 

  • ബട്ടർ                                      120 ഗ്രാം
  • ബ്രൗൺ ഷുഗർ                      80 ഗ്രാം
  • മുട്ട                                            1
  • കറുവപ്പട്ട പൊടിച്ചത്          2 ടീസ്പൂൺ
  • ഗ്രാമ്പു പൊടിച്ചത്              1/2 ടീസ്പൂൺ
  • ഏലയ്ക്ക പൊടിച്ചത്          1  ടീസ്പൂൺ
  • ജാതിക്കായ പൊടിച്ചത്    1/4 ടീസ്പൂൺ
  • മൈദ                                      250 ഗ്രാം
  • ഉപ്പ്                                          1/2 ടീസ്പൂൺ
  • മെൽറ്റഡ് ബട്ടർ                 ബ്രഷ് ചെയ്യുന്നതിന്

 തയ്യാറാക്കുന്ന വിധം 

ഒരു പാത്രത്തിൽ ബട്ടറും ബ്രൗൺ ഷുഗറും മിക്സ് ചെയ്തതിനു ശേഷം ഒരു മുട്ടയും കൂടി ചേർത്ത് യോജിപ്പിച്ച് എടുക്കുക. അതിനുശേഷം പട്ട, ഗ്രാമ്പു, ഏലക്കായ, ജാതിക്കായ എന്നിവ പൊടിച്ചത് കൂടി ചേർത്ത് യോജിപ്പിച്ചെടുക്കാം. ഇതിലേക്ക് മൈദ, ഉപ്പ് എന്നിവ ചേർത്ത് ചപ്പാത്തി മാവിനേക്കാൾ അല്പം അഴഞ്ഞ ഒരു പരുവത്തിൽ കുഴച്ചെടുക്കാം. ഇനി ഇത് 10 മിനിറ്റ് ഫ്രിഡ്ജിൽ വച്ച ശേഷം എടുത്ത് അര സെൻറീമീറ്റർ കനത്തിൽ പരത്തി എടുക്കാം. ഇനി ഒരു കുക്കീസ് കട്ടർ വെച്ച് കട്ട് ചെയ്തെടുത്ത ശേഷം ഒരു ട്രേയിൽ നിരത്തി 10 മിനിറ്റ് കൂടി ഫ്രിഡ്ജിൽ വച്ച് എടുക്കാം. മെൽറ്റ് ചെയ്തെടുത്ത ബട്ടർ, കുക്കീസിന് മുകളിൽ ബ്രഷ് ചെയ്തു കൊടുത്ത ശേഷം 180 ഡിഗ്രി ചൂടിൽ 20 മിനിറ്റ് ബേക്ക് ചെയ്തെടുക്കാം. 10 മിനിറ്റ് ട്രേയിൽ തന്നെ ചൂടാറാൻ വെച്ച ശേഷം ഒരു പാത്രത്തിലേക്ക് എടുത്തു മാറ്റാം. സ്പൈസ്ഡ് ബട്ടർ കുക്കീസ് തയ്യാറായിക്കഴിഞ്ഞു.

Read more ഗോതമ്പ് കൊണ്ട് കിടിലന്‍ ലഡ്ഡു 10 മിനിറ്റില്‍ തയ്യാറാക്കാം; റെസിപ്പി

 

 

Latest Videos
Follow Us:
Download App:
  • android
  • ios