Diwali 2024: ദീപാവലിക്ക് വീട്ടില്‍ തയ്യാറാക്കാം സ്പെഷ്യല്‍ മൈസൂര്‍ പാക്; റെസിപ്പി

ഈ ദീപാവലി കൂടുതല്‍ സ്പെഷ്യലാക്കാനും മധുരമുള്ളതാക്കാനും വീട്ടിൽ തന്നെ നല്ല സോഫ്റ്റ്‌ ആയിട്ടുള്ള  നെയ്യ് മൈസൂര്‍ പാക് തയ്യാറാക്കിയാലോ? വിനി ബിനു തയ്യാറാക്കിയ പാചകക്കുറിപ്പ്.

Diwali 2024 special ghee mysore pak recipe

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

Diwali 2024 special ghee mysore pak recipe


ദീപാവലിക്ക് ഇനി കുറച്ച് ദിവസങ്ങള്‍ മാത്രമാണുള്ളത്. ഈ ദീപാവലി കൂടുതല്‍ സ്പെഷ്യലാക്കാനും മധുരമുള്ളതാക്കാനും വീട്ടിൽ തന്നെ നല്ല സോഫ്റ്റ്‌ ആയിട്ടുള്ള  നെയ്യ് മൈസൂര്‍ പാക് തയ്യാറാക്കിയാലോ? 

വേണ്ട ചേരുവകൾ

കടലമാവ് -1.5 കപ്പ്‌
പഞ്ചസാര -1.5 കപ്പ്‌ 
നെയ്യ്- 1.5 കപ്പ്‌
വെള്ളം - 2 ടേബിൾ സ്പൂൺ 

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു പാൻ ചൂടാക്കി കടലമാവ് ഒന്ന് റോസ്റ്റ് ചെയ്തു എടുക്കുക, ഒരു മൂത്ത മണം വരുന്നവരെ റോസ്റ്റ് ചെയ്യണം. ഇനി ഇതൊന്നു തണുത്തതിന് ശേഷം ഒരു അരിപ്പ വെച്ച് അരിച്ചെടുത്തു മാറ്റി വെക്കുക. ഇനി ഒരു കപ്പ്‌ നെയ്യിലേയ്ക്ക് ഈ കടലമാവ് മിക്സ്‌ ചെയ്തു കട്ട ഒന്നും ഇല്ലാതെ കലക്കി വെക്കണം. ഇനി ഒരു പാനിലേയ്ക്ക് പഞ്ചസാര ചേര്‍ത്ത് കൊടുത്തതിന് ശേഷം 2 ടേബിൾ സ്പൂൺ വെള്ളം ഒഴിച്ചു ഒരു നൂൽ പരുവം ആകുന്നതു വരെ ഒന്നു ഉരുക്കി എടുക്കണം. ഒരു നൂൽ പരുവം ആകുമ്പോൾ അതിലേയ്ക്കു നേരെത്തെ മിക്സ്‌ ചെയ്ത കടലമാവ് ഒഴിച്ചു കൊടുത്തു കലക്കി കൊണ്ടേ ഇരിക്കണം (തീ നന്നായി കുറച്ചു വെച്ച്). ഇടയ്ക്കു ബാക്കി വെച്ചിരിക്കുന്ന 1/2 കപ്പ്‌ നെയ്യ് പലപ്പോഴായി ഒഴിച്ചു പാത്രത്തിൽ നിന്നും വിട്ടു വരുന്ന പരുവം വരെ ഇളക്കുക. ഇനി ഒരു നെയ്യ് തേച്ച പാത്രത്തിൽ ഒഴിച്ചു ഒന്നു സെറ്റ് ചെയ്യാൻ വെക്കുക, കുറച്ചു തണുത്തതിന് ശേഷം മുറിച്ചു എടുക്കാം. ഇതോടെ നെയ്യ് മൈസൂര്‍ പാക് റെഡി. 

youtubevideo

Also read: തേയിലപ്പൊടി ഇല്ലാതെ സ്പെഷ്യല്‍ ജീരകച്ചായ തയ്യാറാക്കാം; റെസിപ്പി

Latest Videos
Follow Us:
Download App:
  • android
  • ios