Food for Happiness : സന്തോഷം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍...
ചിലര്‍ ദുഖത്തെയോ സമ്മര്‍ദ്ദത്തെയോ എല്ലാം മറികടക്കാന്‍ ഭക്ഷണത്തെയും ആശ്രയിക്കാറുണ്ട്. പിസ, ഫ്രൈഡ് ചിക്കന്‍, ഐസ്‌ക്രീം, ബിരിയാണി ന്നിങ്ങനെ പല വിഭവങ്ങളും ഇതിനായി തെരഞ്ഞെടുക്കാറുണ്ട്. എന്നാലിത്തരം വിഭവങ്ങളെല്ലാം തന്നെ താല്‍ക്കാലികമായ സന്തോഷം മാത്രമാണ് പ്രദാനം ചെയ്യുന്നത്
മാനസിക സമ്മര്‍ദ്ദങ്ങളിലൂടെയോ ( Mental Stress ) വിരസതയിലൂടെയോ മറ്റോ കടന്നുപോകുമ്പോള്‍ മനസിന് സന്തോഷം ( Food for Happiness ) നല്‍കാന്‍ സഹായിക്കുന്ന ഉപാധികളെല്ലാം നാം തേടാറുണ്ട്. സംഗീതമോ, സിനിമയോ, യാത്രയോ അല്ലെങ്കില്‍ മറ്റേതെങ്കിലും വിനോദോപാധികളോ ആകാമിത്.
ചിലര്‍ ദുഖത്തെയോ സമ്മര്‍ദ്ദത്തെയോ എല്ലാം മറികടക്കാന്‍ ഭക്ഷണത്തെയും ആശ്രയിക്കാറുണ്ട്. പിസ, ഫ്രൈഡ് ചിക്കന്‍, ഐസ്‌ക്രീം, ബിരിയാണി എന്നിങ്ങനെ പല വിഭവങ്ങളും ഇതിനായി തെരഞ്ഞെടുക്കാറുണ്ട്. എന്നാലിത്തരം വിഭവങ്ങളെല്ലാം തന്നെ താല്‍ക്കാലികമായ സന്തോഷം മാത്രമാണ് പ്രദാനം ചെയ്യുന്നത്. എന്ന് മാത്രമല്ല, ഈ രീതിയിൽ ഭക്ഷണം കഴിക്കുന്നത് 'സ്ട്രെസ് ഈറ്റിംഗി'ലേക്ക് നയിക്കാനും സാധ്യതയുണ്ട്.
അതേസമയം മറ്റ് ചില ഭക്ഷണങ്ങള്‍ തികച്ചും ശാസ്ത്രീയമായിത്തന്നെ സന്തോഷം നല്‍കാനും 'മൂഡ്' മാറ്റാനുമെല്ലാം സഹായകമാണ്. പ്രത്യേകിച്ച്, ദീര്‍ഘനേരത്തേക്ക് നീണ്ടുനില്‍ക്കുന്ന രീതിയില്‍ സന്തോഷം നല്‍കുന്നവ. അത്തരത്തിലുള്ള ചില ഭക്ഷണങ്ങളെയാണ് ഇനി പരിചയപ്പെടുത്തുന്നത്.
ഒന്ന്...
സീസണല്‍ ഫ്രൂട്ട്‌സ്, ബെറികള്‍, പച്ചക്കറികളെല്ലാം ധാരാളമായി ഡയറ്റിലുള്‍പ്പെടുത്തുന്നതോടെ സന്തോഷം വര്‍ധിപ്പിക്കാന്‍ സഹായിക്കും. പ്രത്യേകിച്ച് കീടനാശിനി ഉപയോഗിക്കാതെ വളര്‍ത്തിയെടുത്ത ഫലങ്ങളും പച്ചക്കറികളുമാണ് ഏറ്റവും ഉചിതം.
രണ്ട്...
പാചകത്തിനുപയോഗിക്കുന്ന എണ്ണകളുടെ കാര്യത്തില്‍ പൊതുവേ ഏവര്‍ക്കും പരാതിയാണ്. ഇത് ആരോഗ്യത്തിന് നല്ലതല്ലെന്നാണ് അഭിപ്രായം. എന്നാല്‍ ആരോഗ്യകരമായ എണ്ണകളാണെങ്കില്‍ മിതമായ അളവിലുപയോഗിക്കുമ്പോള്‍ രീരത്തിന് നല്ലതാണ്. സന്തോഷം നല്‍കാനും ഇത് കാരണമാകുന്നു.
മൂന്ന്...
മിക്ക വീടുകളിലും ദിവസവും ഉപയോഗിക്കുന്നൊരു ഭക്ഷണസാധനമാണ് മുട്ട. ഉന്മേഷം പകരാനും പ്രോട്ടീന്‍ വര്‍ധിപ്പിക്കാനുമെല്ലാം സഹായകമായ ഭക്ഷണമാണ് മുട്ട. ഇത് സന്തോഷം പകരാനും സഹായകമായ ഭക്ഷണമാണ്.
നാല്...
ഗ്ലൈസമിക് സൂചിക വര്‍ധിച്ച ഭക്ഷണം കഴിക്കുമ്പോള്‍ മയക്കവും ഉന്മേഷക്കുറവും അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. അതേസമയം ഗ്ലൈസമിക് സൂചിക കുറഞ്ഞ ഭക്ഷണമാണെങ്കില്‍ അവ സന്തോഷം പകരാന്‍ സഹായകമാണ്.
അഞ്ച്...
പെട്ടെന്ന് തന്നെ 'മൂഡ്' മാറ്റാനും സന്തോഷം നിദാനം ചെയ്യാനും സഹായകമായൊരു ഭക്ഷണമാണ് ഡാര്‍ക് ചേക്ലേറ്റ്. സന്തോഷം നല്‍കുന്ന ഹോര്‍മോണായ 'സെറട്ടോണിന്‍' കൂട്ടാന്‍ 'ഡാര്‍ക് ചോക്ലേറ്റ്' സഹായകമാണ്.
Also Read:- എല്ലാ ദിവസവും സെക്സിലേർപ്പെട്ടാലുള്ള ആരോഗ്യഗുണങ്ങൾ
വിരസതയും തളര്‍ച്ചയും തോന്നുന്നുവോ? ചെയ്യാം ഈ അഞ്ച് കാര്യങ്ങള്‍; ത്സരാധിഷ്ടിതമായ ഒരു ലോകത്തിലാണ് നാമിന്ന് ജീവിക്കുന്നത്. ജാലിയാണെങ്കിലും വ്യക്തിപരമായ ജീവിതമാണെങ്കിലും മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഏറെ വേഗതയിലാണ് ഇന്ന് പൊയ്ക്കൊണ്ടിരിക്കുന്നത്. അതിന് അനുസരിച്ച് മനുഷ്യരിലും കാര്യമായ മാറ്റങ്ങള്‍ കാണപ്പെടുന്നു. പ്രധാനമായും മാനസിക സമ്മര്‍ദ്ദമാണ് ഇത്തരത്തില്‍ മനുഷ്യരെ പ്രതികൂലമായി ബാധിക്കുന്നത്. ഇത് മനസിനെ മാത്രമല്ല, ശരീരത്തെയും മോശമായി ബാധിക്കുന്നു. ഈ ഒരു സാഹചര്യത്തില്‍ വിരസത, നിരാശ, വിഷാദം, തളര്‍ച്ച എന്നിങ്ങനെയുള്ള വിഷമതകളെല്ലാം നേരിടാം. ഇത്തരം പ്രശ്നങ്ങളെയെല്ലാം അതിജീവിക്കാന്‍ ചില പൊടിക്കൈകള്‍ നമുക്ക് പരിശീലിക്കാവുന്നതാണ്. അത്തരത്തിലുള്ള അഞ്ച് പൊടിക്കൈകളാണ് ഇനി പങ്കുവയ്ക്കുന്നത്... Read More...