Monsoon Diet : മഴക്കാലത്ത് 'സ്കിൻ' തിളക്കം കൂട്ടാൻ ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...
ചര്‍മ്മത്തിനേല്‍ക്കുന്ന ഏത് തരത്തിലുള്ള പ്രശ്നങ്ങളും അതിന്‍റെ സ്വാഭാവികമായ സൗന്ദര്യത്തെയും ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് നമുക്കറിയാം. ഡയറ്റില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലൂടെ ഒരു പരിധി വരെയെങ്കിലും ഇത്തരം പ്രശ്നങ്ങളെ അകറ്റിനിര്‍ത്താൻ സാധിക്കും.
കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് നമ്മുടെ ആരോഗ്യാവസ്ഥകളിലും മാറ്റം വരാം. പ്രത്യേകിച്ച് ചര്‍മ്മത്തിലാണ് ഇത്തരത്തില്‍ കാലാവസ്ഥ മാറുന്നതിന് അനുസരിച്ചുള്ള മാറ്റങ്ങള്‍ പെട്ടെന്ന് പ്രകടമാകാറ്. മഴക്കാലമാണെങ്കില്‍ ചര്‍മ്മത്തിന് ( Monsoon Skin Care ) പല തരത്തിലുള്ള അണുബാധകള്‍ കൂടുതലായി ഏല്‍ക്കാൻ സാധ്യതയുള്ള സമയമാണ്.
ചര്‍മ്മത്തിനേല്‍ക്കുന്ന ഏത് തരത്തിലുള്ള പ്രശ്നങ്ങളും അതിന്‍റെ സ്വാഭാവികമായ സൗന്ദര്യത്തെയും ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് നമുക്കറിയാം. ഡയറ്റില്‍ ചില കാര്യങ്ങള്‍ ( Diet Tips ) ശ്രദ്ധിക്കുന്നതിലൂടെ ഒരു പരിധി വരെയെങ്കിലും ഇത്തരം പ്രശ്നങ്ങളെ അകറ്റിനിര്‍ത്താൻ സാധിക്കും. അത്തരത്തില്‍ മഴക്കാലത്ത് ശ്രദ്ധിക്കേണ്ട ( Monsoon Skin Care ) ഏതാനും കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്.
ഒന്ന്...
ധാരാളം വെള്ളം കുടിക്കുക. മഴക്കാലത്ത് ദാഹം കുറവ് അനുഭവപ്പെടുന്നതിനാല്‍ മിക്കവരും കുടിക്കുന്ന വെള്ളത്തിന്‍റെ അളവ് കുറയാറുണ്ട്. ഇത് ചര്‍മ്മത്തെ മോശമായി ബാധിക്കുന്നു.
രണ്ട്...
സീസണല്‍ പഴങ്ങള്‍ നല്ലരീതിയില്‍ ഡയറ്റിലുള്‍പ്പെടുത്തുന്നതും ചര്‍മ്മത്തിന് നല്ലതാണ്. ഇവയിലടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റുകളാണ് ചര്‍മ്മത്തിന് ഗുണകരമാകുന്നത്. ലിച്ചി, പെയഴ്സ്, ഞാവല്‍, പീച്ച് എന്നിവയെല്ലാം ഇതിനുദാഹരണങ്ങളാണ്.
മൂന്ന്...
മഴക്കാലത്ത് പുറത്തുനിന്ന് ഭക്ഷണം കഴിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കാനുണ്ട്. കാരണം ഭക്ഷണം മലിനമായിരിക്കാൻ സാധ്യത വളരെ ( Diet Tips ) കൂടുതലാണ്. ഇത്തരത്തിലുള്ള ഭക്ഷണപാനീയങ്ങള്‍ ചര്‍മ്മത്തെയും ദോഷകരമായി ബാധിക്കാം.
നാല്...
മഴയുള്ളപ്പോള്‍ ഇലക്കറികള്‍ തയ്യാറാക്കുമ്പോള്‍ അവ നല്ലരീതിയില്‍ വേവിക്കണം. കാരണം ഈ സീസണില്‍ ഇലക്കറികളില്‍ രോഗാണുക്കള്‍ കൂടുതലായി കാണാൻ സാധ്യതയുണ്ട്. വൈറ്റമിനുകളാലും മറ്റ് പോഷകങ്ങളാലും സമ്പന്നമായ ഇലക്കറികള്‍ ഡയറ്റിലുള്‍പ്പെടുത്തുന്നത് തീര്‍ച്ചയായും ചര്‍മ്മത്തിന് നല്ലതാണ്.
അഞ്ച്...
നമ്മള്‍ സാധാരണഗതിയില്‍ ഉപയോഗിക്കുന്ന പച്ചക്കറികളുടെ വിത്തുകള്‍ കളയാതെ അവ ഉണക്കി സൂക്ഷിക്കുകയാണെങ്കില്‍ മഴക്കാലത്ത് നല്ലൊരു സ്നാക്ക് ആയി കഴിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കും. മത്തൻകുരു ഇതിനുദാഹരണമാണ്.
Also Read:- സ്കിൻ ചൊറിച്ചില്‍- അണുബാധ; ധരിക്കുന്ന വസ്ത്രത്തിനും പങ്കുണ്ട്