പ്രമേഹം മുതല്‍ ബിപി വരെ; പതിവായി ഗ്രീൻ പീസ് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍

നാരുകളാല്‍ സമ്പന്നമായ ഗ്രീൻ പീസ് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. ഇവയുടെ ഗ്ലൈസമിക് സൂചികയും കുറവാണ്. 
 

diabetes to blood pressure What are the health benefits of green peas

പോഷകങ്ങള്‍ ധാരാളം അടങ്ങിയ ഒന്നാണ് ഗ്രീന്‍ പീസ്. ഫൈബര്‍, പ്രോട്ടീന്‍, കാത്സ്യം, അയേണ്‍, പൊട്ടാസ്യം, വിറ്റാമിന്‍ എ, സി, ഇ, കെ എന്നിവ ഗ്രീന്‍ പീസില്‍ അടങ്ങിയിരിക്കുന്നു. നാരുകളാല്‍ സമ്പന്നമായ ഗ്രീൻ പീസ് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. ഇവയുടെ ഗ്ലൈസമിക് സൂചികയും കുറവാണ്. 

ഗ്രീന്‍ പീസില്‍ ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ഇവ കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും നല്ലതാണ്. പൊട്ടാസ്യം, ഫൈബര്‍, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ ഗ്രീന്‍ പീസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയവ അടങ്ങിയ ഗ്രീന്‍ പീസ് കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. പ്രോട്ടീനിന്‍റെ കലവറയാണ് ഗ്രീന്‍ പീസ്. അതിനാല്‍ ശരീരത്തിന് ഊര്‍ജം ലഭിക്കാനും ഇവ ഗുണം ചെയ്യും. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഗ്രീന്‍ പീസ് കഴിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാനും ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തത് നല്ലതാണ്. ഫൈബര്‍ ധാരാളം അടങ്ങിയ ഗ്രീന്‍ പീസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വിശപ്പിനെ നിയന്ത്രിക്കാനും അതുവഴി വണ്ണം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: കുടലിന്‍റെ ആരോഗ്യത്തിനായി കുടിക്കേണ്ട അഞ്ച് പാനീയങ്ങള്‍

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios