പ്രമേഹ രോഗികള്‍ ഒഴിവാക്കേണ്ട ആറ് ഭക്ഷണങ്ങള്‍...
കൃത്യമായി ചികിത്സിച്ച്, രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിച്ചാല്‍ ഒരു പരിധിവരെ പ്രമേഹം മൂലം ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകളെ നിയന്ത്രിക്കാനാവും.
രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരുന്ന ഒരു ജീവിതശൈഷി രോഗമാണ് പ്രമേഹം. കൃത്യമായി ചികിത്സിച്ച്, രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിച്ചാല്‍ ഒരു പരിധിവരെ പ്രമേഹം മൂലം ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകളെ നിയന്ത്രിക്കാനാവും. ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ, അന്നജം കുറഞ്ഞ, ഫൈബറും പ്രോട്ടീനും കൂടുതല്‍ അടങ്ങിയതുമായ ഭക്ഷണങ്ങളാണ് പ്രമേഹ രോഗികള്‍ കഴിക്കേണ്ടത്.
ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ഉയര്‍ത്താം. അത്തരത്തില്‍ പ്രമേഹ രോഗികള്‍ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
1. കാര്‍ബോഹൈട്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍
കാര്‍ബോഹൈട്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളുടെ ഗ്ലൈസെമിക് സൂചിക കൂടുതലാണ്. അതിനാല്‍ പ്രമേഹ രോഗികള്‍ വൈറ്റ് ബ്രഡ്, പാസ്ത പോലെയുള്ള ഉയര്‍ന്ന'ഗ്ലൈസെമിക് സൂചികയുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്.
2. പഞ്ചസാര അടങ്ങിയ ജ്യൂസുകള്‍
പഞ്ചസാര, ക്രിതൃമ മധുരം തുടങ്ങിയവ അടങ്ങിയ പാനീയങ്ങള്‍, ജ്യൂസുകള്‍, സോഡ എന്നിവ പ്രമേഹ രോഗികള്‍ പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുക.
3. ബേക്കറി ഭക്ഷണങ്ങള്‍
കേക്ക്, കുക്കീസ്, പേസ്റ്റട്രി തുടങ്ങി പഞ്ചസാരയും അനാരോഗ്യകരമായ കൊഴുപ്പും അടങ്ങിയ ബേക്കറി ഭക്ഷണങ്ങളും പ്രമേഹ രോഗികള്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് നല്ലത്.
4. എണ്ണയിൽ പൊരിച്ച ഭക്ഷണങ്ങള്‍
എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും പ്രമേഹ രോഗികള്‍ ഒഴിവാക്കുക. കാരണം ഇവയിലെ കൊഴുപ്പും കാര്‍ബോഹൈഡ്രേറ്റും ശരീരത്തിൽ അടിയുന്നതുമൂലം ഇൻസുലിൻ പ്രതിരോധം ഉണ്ടാകാനും പ്രമേഹമുണ്ടാകാനും സാധ്യത ഉണ്ട്.
5. സംസ്കരിച്ച ഭക്ഷണങ്ങള്‍
സംസ്കരിച്ച ഭക്ഷണങ്ങളും പ്രമേഹ രോഗികള്‍ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്.
6. ഈ ഫ്രൂട്ട്സുകള്‍
മാമ്പഴം, വാഴപ്പഴം, മുന്തിരി തുടങ്ങിയ മധുരം അമിതമായി അടങ്ങിയ പഴങ്ങളും പ്രമേഹ രോഗികള്‍ പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് നല്ലത്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: പ്രായമൊക്കെ വെറും നമ്പറല്ലേ; 71-ാം വയസില്‍ സൗന്ദര്യമത്സരത്തില്‍ പങ്കെടുത്ത് മരീസ