വീട്ടിലുണ്ടാക്കുന്ന ഈ കറിയാണ് ദീപികയ്ക്ക് ഏറെ ഇഷ്ടം

നമ്മൾ വീട്ടിലുണ്ടാക്കുന്ന തക്കാളി കൊണ്ടുള്ള രസമാണ് ദീപികയുടെ ഇഷ്ട വിഭവം. ചോറും രസവും അടങ്ങിയ ഭക്ഷണമാണ് ദീപികയ്ക്ക് ഏറെ ഇഷ്ടമെന്നും താരത്തിന്റെ മുൻ പോഷകാഹാര വിദഗ്ധ ശ്വേത ഷാ പറയുന്നു.

deepika padukone loves this homemade curry

ബോളിവുഡ് നടി ദീപിക പദുക്കോൺ ഫിറ്റ്നസിന് മാത്രമല്ല ഭക്ഷണകാര്യത്തിലും ഏറെ ശ്രദ്ധ നൽകിയിരുന്നു. 
മിക്ക അഭിമുഖങ്ങളിലും ദീപിക തന്നെപ്പറ്റി തന്നെ പറയുന്നത് ഒരു ഭക്ഷണപ്രിയ എന്നാണ്. എപ്പോഴും ഫിറ്റായി ആരോ​ഗ്യത്തോടെയിരിക്കാൻ ആ​ഗ്രഹിക്കുന്ന ആളാണ് ദീപിക.

സൗത്ത് ഇന്ത്യൻ ഭക്ഷണങ്ങൾ ഏറെ ഇഷ്ടപ്പെടുന്ന നടിയാണ് ദീപിക പദുക്കോൺ എന്ന് താരത്തിന്റെ മുൻ പോഷകാഹാര വിദഗ്ധ ശ്വേത ഷാ പറയുന്നു. ക്യത്യമായൊരു ഭക്ഷണക്രമം ആഗ്രഹിക്കുന്ന ഒരാളാണ് ദീപിക. നമ്മൾ വീട്ടിലുണ്ടാക്കുന്ന തക്കാളി കൊണ്ടുള്ള രസമാണ് ദീപികയുടെ ഇഷ്ട വിഭവം. ചോറും രസവും അടങ്ങിയ ഭക്ഷണമാണ് ദീപികയ്ക്ക് ഏറെ ഇഷ്ടമെന്നും അവർ പറയുന്നു.  

ഏതൊരു സൗത്ത് ഇന്ത്യക്കാരേയും പോലെ ഇഡ്ഡലിയും സാമ്പാറും ചട്ണിയുമാണ് ദീപികയുടെ മറ്റൊരു പ്രിയപ്പെട്ട വിഭവമെന്ന് അടുത്തിടെ താരം പറഞ്ഞിരുന്നു. ഓരോ രണ്ട് മണിക്കൂർ കൂടുമ്പോഴും ചെറിയ അളവിൽ ദീപിക ഭക്ഷണം കഴിക്കും. 60-70 ശതമാനം ഭക്ഷണക്രമവും 30-40 ശതമാനം ലിക്വിഡ് ഡയറ്റുമാണ് ദീപിക പിന്തുടരുന്നത്.

ശരീരഭാരം കുറയുന്നത് ദീപികയ്ക്ക് ഒരിക്കലും ഒരു പ്രശ്നമല്ല. കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ താരം പൂർണമായി ഒഴിവാക്കാറാണ് പതിവെന്നും ശ്വേത ഷാ പറയുന്നു. ഭക്ഷണം പാഴാക്കുന്നത് ദീപികയ്ക്ക് ഇഷ്ടമല്ല. ആവശ്യമുള്ള ഭക്ഷണം മാത്രമാണ് താരം കഴിക്കാറുള്ളതെന്നും അവർ പറയുന്നു.

പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ,  പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിങ്ങനെയുള്ള എല്ലാ പോഷകങ്ങളും അടങ്ങിയ ഭക്ഷണക്രമാണ് താരം പിന്തുടരുന്നത്. പോഷക സമ്പുഷ്ടമായ ഭക്ഷണങ്ങൾ ഉൾക്കൊള്ളുന്ന സമീകൃതാഹാരം ദീർഘകാല ശരീരഭാരം നിയന്ത്രിക്കുന്നതിനും മൊത്തത്തിലുള്ള ആരോ​ഗ്യത്തിനും അത്യന്താപേക്ഷിതമാണ്.

വർക്കൗട്ടിനും ഏറെ പ്രധാന്യം കൊടുക്കുന്ന ആളാണ് ദീപിക. ദൈനംദിന ദിനചര്യയിൽ വ്യായാമം ഉൾപ്പെടുത്തുന്നത് കലോറി കുറയ്ക്കാൻ മാത്രമല്ല മെറ്റബോളിസം വർദ്ധിപ്പിക്കുക, ഉറക്കം, മാനസികാരോഗ്യം എന്നിവ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. 

യൂറിക് ആസിഡിൻ്റെ അളവ് കൂടിയാൽ ഉണ്ടാകുന്ന ആരോ​ഗ്യപ്രശ്നങ്ങൾ

 

Latest Videos
Follow Us:
Download App:
  • android
  • ios