മിക്ക ദിവസവും കഴിക്കാന്‍ പരിപ്പ് ആണോ?
മുതിര്‍ന്ന ഒരാള്‍ ദിവസത്തില്‍ 45- 65 ഗ്രാം പ്രോട്ടീനെങ്കിലും ദിവസവും കഴിക്കേണ്ടതുണ്ട്. ഇത്രയും പ്രോട്ടീന്‍ ശരീരത്തിലെത്താന്‍ പരിപ്പിനെ മാത്രം ആശ്രയിച്ചാല്‍ അഞ്ച് ബൗള്‍ ( ചെറിയ കറി പാത്രം ) പരിപ്പെങ്കിലും കഴിക്കേണ്ടി വരും.
വളരെ എളുപ്പത്തില്‍ പാകം ചെയ്യാമെന്നതിനാല്‍ മിക്കവരും എല്ലായ്പോഴും ആശ്രയിക്കുന്നൊരു വിഭവമാണ് ദാല്‍ ( Dal Curry ). ആരോഗ്യത്തിനും നല്ലതാണെന്ന ബോധമുള്ളതിനാല്‍ തന്നെ പരിപ്പ് നിത്യേന കഴിച്ചാലും ആര്‍ക്കും വലിയ കുറ്റബോധവും ഇല്ല.
പരിപ്പ്, നമുക്കറിയാം പ്രോട്ടീനിന്‍റെ നല്ലൊരു സ്രോതസാണ് ( Source of Protein ) . നമുക്ക് ഭക്ഷണത്തില്‍ നിന്ന് അവശ്യം വേണ്ടുന്ന പോഷകങ്ങളില്‍ ഏറ്റവും പ്രധാനമാണ് പ്രോട്ടീന്‍. അതുകൊണ്ട് തന്നെ പരിപ്പ് പതിവാക്കിയാലും അതില്‍ തെറ്റൊന്നും കാണാനുമില്ല.
എന്നാല്‍ പ്രോട്ടീനിന്‍റെ കലവറയാണെന്നും ( Source of Protein ) പറഞ്ഞ് പരിപ്പും ചോറും, അല്ലെങ്കില്‍ പരിപ്പും ( Dal Curry ) ചപ്പാത്തി/ബ്രഡ്/റൊട്ടിയും മാത്രം പതിവാക്കിയാല്‍ പണി കിട്ടുമെന്നാണ് പ്രമുഖ ന്യൂട്രീഷ്യനിസ്റ്റ് നമാമി അഗര്‍വാള്‍ പറയുന്നത്. പരിപ്പ് പ്രോട്ടീന്‍ സ്രോതസ് തന്നെ, എന്നാല്‍ അതിനെ മാത്രം ആശ്രയിക്കുമ്പോള്‍ പോഷകങ്ങള്‍ അപൂര്‍ണമാകുമെന്നാണ് ഇവര്‍ പറയുന്നത്. ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ തന്നെ അപൂര്‍ണമായേ ലഭിക്കൂവെന്നും ഇവര്‍ പറയുന്നു.
മുതിര്‍ന്ന ഒരാള്‍ ദിവസത്തില്‍ 45- 65 ഗ്രാം പ്രോട്ടീനെങ്കിലും ദിവസവും കഴിക്കേണ്ടതുണ്ട്. ഇത്രയും പ്രോട്ടീന്‍ ശരീരത്തിലെത്താന്‍ പരിപ്പിനെ മാത്രം ആശ്രയിച്ചാല്‍ അഞ്ച് ബൗള്‍ ( ചെറിയ കറി പാത്രം ) പരിപ്പെങ്കിലും കഴിക്കേണ്ടി വരും. ഇത്രയും പരിപ്പ് നാം കഴിക്കില്ലല്ലോ. അതുകൊണ്ട് തന്നെ പരിപ്പിനൊപ്പം സോയ, നട്ട്സ്, വിവിധയിനം സീഡ്സ്, വെള്ളക്കടല (ചന്ന) തുടങ്ങി പ്രോട്ടീനിന്‍റെ സ്രോതസായ മറ്റ് പല ഭക്ഷണങ്ങള്‍ കൂടി കഴിക്കണമെന്നാണ് നമാമി അഗര്‍വാള്‍ ഓര്‍മ്മിപ്പിക്കുന്നത്.
ആരോഗ്യവുമായും ഡയറ്റുമായും ബന്ധപ്പെട്ട പല മിത്തുകളെയും തകര്‍ത്തുകൊണ്ട് നാം ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് നമാമി പതിവായി ഇന്‍സ്റ്റഗ്രാം വീഡിയോകളും കുറിപ്പുകളും പങ്കുവയ്ക്കാറുണ്ട്. ഇക്കാര്യവും തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് നമാമി പങ്കുവച്ചത്.
Also Read:- രാവിലെ നാരങ്ങാനീരും തേനും ചേര്‍ത്ത പാനീയം കഴിച്ചാല്‍ വണ്ണം കുറയുമോ?