കറിവേപ്പില കൊണ്ട് കിടിലന്‍ ചമ്മന്തി പൊടി; ഈസി റെസിപ്പി

കറിവേപ്പില കൊണ്ട് എളുപ്പം തയ്യാറാക്കാം കിടിലന്‍ ഒരു ചമ്മന്തി പൊടി. ആശ രാജനാരായണൻ തയ്യാറാക്കിയ പാചകക്കുറിപ്പ്. 

curry leaves chutney powder recipe

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

curry leaves chutney powder recipe


കറിവേപ്പില കൊണ്ട് എളുപ്പം തയ്യാറാക്കാം കിടിലന്‍ ഒരു ചമ്മന്തി പൊടി. 
 
വേണ്ട ചേരുവകൾ

കറിവേപ്പില- 3 കപ്പ് 
തേങ്ങ - 1/2 മുറി 
ചുവന്ന മുളക് - 10 എണ്ണം 
കാശ്മീരി മുളക് - 5 എണ്ണം 
ഉഴുന്ന് - 4 സ്പൂൺ 
തുവര പരിപ്പ് - 4 സ്പൂൺ 
കായ പൊടി - 1 സ്പൂൺ 
ഉപ്പ് - 1 സ്പൂൺ 
പുളി - ഒരു നാരങ്ങ വലിപ്പം 
കുരുമുളക് പൊടി - 1 സ്പൂൺ 

തയ്യാറാക്കുന്ന വിധം

കറിവേപ്പില ആദ്യം ഒരു പാനിലേയ്ക്ക് ഇട്ടതിന് ശേഷം നല്ലതുപോലെ വറുത്ത് മാറ്റി വയ്ക്കുക. അതിനുശേഷം തേങ്ങയും നല്ലതുപോലെ വറുത്ത് വയ്ക്കുക. ഇനി അതിലേയ്ക്ക് ഉഴുന്നുപരിപ്പും തുവര പരിപ്പും ചുവന്ന മുളകും ചേർത്ത് വറുത്തു മാറ്റി വയ്ക്കുക. ഇനി കുറച്ചു പുളിയും കൂടി ഇതിനൊപ്പം ചേർത്ത് നല്ലതുപോലെ ഒന്ന് ചൂടാക്കിയെടുക്കണം. അതിനുശേഷം ഇതൊന്നു തണുത്തു കഴിയുമ്പോൾ മിക്സിയുടെ ജാറിലേയ്ക്ക്  എല്ലാം കൂടി ഇട്ടുകൊടുത്ത് നന്നായിട്ട് ഒന്ന് വറുത്ത് പൊടിച്ചെടുക്കുക. അതിനുശേഷം കുറച്ച് കുരുമുളകുപൊടിയും ആവശ്യത്തിനു ഉപ്പും ചേർത്ത് നന്നായിട്ടൊന്ന് മിക്സ് ചെയ്ത് യോജിപ്പിച്ച് ഇത് ഒരു കുപ്പിയിലേക്ക് സൂക്ഷിക്കാവുന്നതാണ്. കുറേനാൾ സൂക്ഷിച്ചുവച്ച് കഴിക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്നാണ്  ഈ കറിവേപ്പില ചമ്മന്തി.

Also read: കൊതിപ്പിക്കും രുചിയിൽ ബീറ്റ്റൂട്ട് ചമ്മന്തി ; റെസിപ്പി

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios