നെയ്യിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത അഞ്ച് ഭക്ഷണങ്ങള്‍

ആരോഗ്യകരമായ കൊഴുപ്പ്, ആന്‍റി ഓക്സിഡന്‍റുകള്‍, ഒമേഗ 3 ഫാറ്റി ആസിഡ്, വിറ്റാമിൻ എ, ഡി, ഇ, കെ, പ്രോട്ടീന്‍, ഒമേഗ 6 ഫാറ്റി ആസിഡുകള്‍ എന്നിവയാല്‍ സമ്പന്നമാണ് നെയ്യ്.  

common foods one should never pair with ghee

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് നെയ്യ്. ആരോഗ്യകരമായ കൊഴുപ്പ്, ആന്‍റി ഓക്സിഡന്‍റുകള്‍, ഒമേഗ 3 ഫാറ്റി ആസിഡ്, വിറ്റാമിൻ എ, ഡി, ഇ, കെ, പ്രോട്ടീന്‍, ഒമേഗ 6 ഫാറ്റി ആസിഡുകള്‍ എന്നിവയാല്‍ സമ്പന്നമാണ് നെയ്യ്. വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ നെയ്യ് പതിവായി കഴിക്കുന്നത് ശരീരത്തിന്‍റെ രോഗ പ്രതിരോധശേഷി കൂട്ടാനും തലച്ചോറിന്‍റെ ആരോഗ്യത്തിനും ഹൃദയത്തിന്‍റെ ആരോഗ്യത്തിനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. എന്നാല്‍ നെയ്യിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം. 

1. തേന്‍ 

ആയുർവേദം അനുസരിച്ച്, നെയ്യും തേനും തുല്യ അളവില്‍ കലർത്തുന്നത് ദോഷകരമാണ്. ഈ കോമ്പിനേഷൻ ശരീരത്തിൽ വിഷവസ്തുക്കളെ ഉത്പാദിപ്പിക്കുകയും ദഹനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുമത്രേ. അതിനാല്‍ ആവശ്യമെങ്കിൽ അവ പ്രത്യേകം, അസമമായ അളവിൽ ഉപയോഗിക്കുക.

2. ചായ/ കോഫി 

ചായയിലോ കാപ്പിയിലോ നെയ്യ് കലര്‍ത്തുന്നത് എല്ലാവര്‍ക്കും അനുയോജ്യമല്ല. കാരണം ചിലരില്‍ ഇത് ഓക്കാനവും അസിഡിറ്റിയും മറ്റ് ദഹന പ്രശ്നങ്ങളും ഉണ്ടാക്കാം. 

3. റാഡിഷ് 

റാഡിഷിനൊപ്പം നെയ്യ് കഴിക്കുന്നതും ചിലരില്‍ വയറുവേദനയും ഗ്യാസും മറ്റ് ദഹന പ്രശ്നങ്ങളും ഉണ്ടാക്കാം.

4. മത്സ്യം 

നെയ്യും മീനും ഒന്നിച്ച് കഴിക്കുന്നത് ചിലരുടെ ദഹനത്തെ തടസപ്പെടുത്തുകയും ചിലരില്‍ ചര്‍മ്മ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. 

5. തൈര് 

നെയ്യും തൈരും ഒരുമിച്ച് കലര്‍ത്തുന്നത് ശരീരഭാരം കൂട്ടാനും ദഹനത്തെ തടസപ്പെടുത്താനും കാരണമാകും. അതിനാല്‍ ഈ കോമ്പിനേഷനും ഒഴിവാക്കുന്നതാണ് നല്ലത്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: ലോകത്ത് കാപ്പി ഉപഭോഗം വര്‍ധിക്കുന്നു; അറിയാം കോഫിയുടെ ഗുണങ്ങള്‍

youtubevideo


 

Latest Videos
Follow Us:
Download App:
  • android
  • ios