Christmas 2024 : ചോക്ലേറ്റും ബിസ്ക്കറ്റും കൊണ്ടൊരു വിഭവം ; റെസിപ്പി

രുചികളുടെയും ഭക്ഷണത്തിന്‍റെയും കൂടി ആഘോഷമാണല്ലോ ക്രിസ്തുമസ്. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം ക്രിസ്തുമസ് വിഭവങ്ങള്‍. ഇന്ന് അഭിരാമി അജി
 തയ്യാറാക്കിയ പാചകക്കുറിപ്പ്.

christmas special pine cone recipe

ക്രിസ്മസിന് ഒരു വെറെെറ്റി വിഭവം തയ്യാറാക്കിയാലോ?, ബിസ്ക്കറ്റും ചോക്ലേറ്റും കൊണ്ടൊരു കിടിലൻ വിഭവം. 

വേണ്ട ചേരുവകൾ

ബിസ്ക്കറ്റ്                                   15 എണ്ണം 
ചോക്ലേറ്റ് സിറപ്പ്                      കാൽ കപ്പ്
ചോക്കോസ്                                 50 ഗ്രാം
ഫ്രഷ് ക്രീം                              1 ടേബിൾ സ്പൂൺ 
പൊടിച്ച പഞ്ചസാര              1 ടേബിൾ സ്പൂൺ 

തയാറാക്കുന്ന വിധം 

ബിസ്‌ക്കറ്റ് തരിയില്ലാതെ പൊടിച്ചെടുക്കുക. അതിലേക്ക്‌ ആവശ്യത്തിന് ഫ്രഷ് ക്രീം ചേർത്ത് കുഴച്ചെടുത്തു ഇടത്തരം വലുപ്പമുള്ള ഉരുളകളാക്കുക. ഓരോ ബിസ്‌ക്കറ്റ് ഉരുളകളുടേയുടെയും ഉള്ളിലേക്ക് ഒരു പൈപ്പിങ് ബാഗിലൂടെയോ സ്പൂൺ കൊണ്ടോ അല്പം ചോക്ലേറ്റ് സിറപ്പ് നിറയ്ക്കുക. ശേഷം കോൺപോലെ കൈ കൊണ്ട് ഷേപ്പ് ചെയ്തെടുക്കുക. ചോക്കോസ് ഓരോ ഇതളുകൾ പോലെ ഈ കോണിനു ചുറ്റും കുത്തികൊടുക്കുക. ഒരു പ്ലേറ്റിൽ ബട്ടർപേപ്പർ വെച്ച്  അതിൽ കോണുകൾ നിരത്തി ഒരു മണിക്കൂർ ഫ്രീസറിൽ വെയ്ക്കുക. വിളമ്പാൻ നേരം കോണുകളുടെ മുകളിലേക്ക്‌ പൊടിച്ച പഞ്ചസാര ഒരു അരിപ്പയിലൂടെ വിതറി കൊടുക്കുക.  രുചികരമായ പൈൻകോൺസ് തയ്യാർ.

ക്രിസ്മസ് സ്പെഷ്യൽ ഈസി ഡെസേർട്ട് ; റെസിപ്പി

 

Latest Videos
Follow Us:
Download App:
  • android
  • ios