Christmas 2024 : ക്രിസ്മസ് സ്പെഷ്യൽ ഈസി പ്ലം കേക്ക് ; റെസിപ്പി
രുചികളുടെയും ഭക്ഷണത്തിന്‍റെയും കൂടി ആഘോഷമാണല്ലോ ക്രിസ്തുമസ്. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം ക്രിസ്തുമസ് വിഭവങ്ങള്‍. ഇന്ന് രജിനി എം തയ്യാറാക്കിയ പാചകക്കുറിപ്പ്.
ക്രിസ്മസ് എന്ന് കേട്ടാൽ ആദ്യം മനസിൽ ഓടി എത്തുന്നത് പ്ലം കേക്ക് തന്നെയാകും. ഇനി പ്ലം കേക്ക് പുറത്ത് നിന്ന് വാങ്ങേണ്ട വീട്ടിൽ എളുപ്പം തയ്യാറാക്കാം.
തയ്യാറാക്കുന്ന വിധം
ബേക്കിങ്ങ് പൗഡർ, ബേക്കിങ്ങ് സോഡ, ഓയിൽ, പഞ്ചസാര, ശർക്കര, മൈത ഇതൊന്നും ചേർക്കാതെ ബീറ്ററും ഓവണും ഇല്ലാതെ ഉണ്ടാക്കാൻ പറ്റിയ കേക്ക്.
* ആദ്യം അര കിലോ കേക്ക് ടിൻ ബട്ടർ പേപ്പർ വച്ച് ബട്ടർ പുരട്ടി വയ്ക്കുക.
* അരകപ്പ് ഓറഞ്ച് നീരും രണ്ട് സ്പൂൺ ഓറഞ്ച്തൊലിയും എടുത്ത് വയ്ക്കുക.
* കാൽ ടിസ്പൂൺ ചെറുനാരങ്ങയുടെ തൊലിയും എടുത്ത് വയ്ക്കുക.
* 120 എംഎൽ കപ്പിൽ ഒരു ടേബിൾ സ്പൂൺ വീതം കോൺ ഫേളോർ, റാഗി പൊടി, ഓട്സ് പൊടി എന്നിവ ഇട്ട ശേഷം ബാക്കിഭാഗം ഗോതമ്പ് പൊടി നിറച്ച് ലെവൽ ചെയ്ത് എടുക്കുക. ഇത് അരിപ്പയിൽ മൂന്ന് പ്രാവശ്യം അരിച്ച് മാറ്റി വയ്ക്കുക
* 30 ഈത്തപ്പഴം കുരു കളഞ്ഞ് നികത്തെ വെള്ളമൊഴിച്ച് കുതിർത്ത ശേഷം മിക്സിയിൽ ഒന്ന് കറക്കിയശേഷം സ്റ്റൗവിൽ വെച്ച് തിളപ്പിച്ച ശേഷം 50gm വീതം കറുത്ത ഉണക്കമുന്തിരിയും ബ്രൗൺ ഉണക്കമുന്തിരിയും ചേർത്ത് കുറുക്കി എടുക്കുക ശേഷം അതിലേയ്ക്ക് കറാമ്പു കറുവാപ്പട്ട ഏലയ്ക്ക എന്നിവ സമം ചേർത്തു പൊടിച്ചത് അരടീസ്പൂൺ,ജാതിക്ക പൊടിച്ചത് ഒരു നുള്ള്, ചുക്കുപൊടി 1/4 ടീസ്പൂൺ, ഏലയ്ക്ക പൊടി അര ടീസ്പൂൺ എന്നിവ ചേർത്തിളക്കിയശേഷം ഓറഞ്ച്തൊലിയും ചെറുനാരങ്ങ തൊലിയും ചേർത്തിളക്കുക. ഇത് തണുക്കാനായി മാറ്റിവയ്ക്കുക.
* ഒരു കോഴിമുട്ടയുടെ മഞ്ഞക്കരുവും വെള്ളക്കരുവും വേർതിരിച്ച ശേഷം വെള്ളക്കരു വിസക് അല്ലെങ്കിൽ ഫോർക്ക് വെച്ച് നന്നായി അടിച്ചു പതപ്പിച്ച് വയ്ക്കുക.
* ഒരു അലുമിനിയത്തിൻ്റെ ഉരുളി പാത്രം അടച്ചു വെച്ച് ചെറുതീയിൽ ചൂടാകാൻ വയ്ക്കുക.
* മുട്ടയുടെ മഞ്ഞക്കരു രണ്ടുമിനുട്ട് അടിച്ച ശേഷം ഓറഞ്ച് ജൂസ് പകുതി ചേർത്ത്ഒരു മിനിറ്റ് അടിക്കുക.
* ശേഷം അതിലേക്ക് തയ്യാറാക്കി വെച്ച ഈത്തപ്പഴം കൂട്ട് ചേർത്ത് മിക്സ് ചെയ്ത്എടുക്കുക വേണ്ടത്ര ഓറഞ്ച് ജ്യൂസ് ചേർത്ത് കൊടുക്കുക.ഇതിലേക്ക് 25 ഗ്രാം വെണ്ണ ഒരുക്കിയത് ചേർത്ത് ഇളക്കുക.ശേഷം അതിലേക്ക് അരിച്ചു വച്ചിട്ടുള്ള പൊടി ചേർത്ത് മിക്സ് ചെയ്ത് എടുക്കുക.
* ഇതിലേക്ക് 10 ഗ്രാം വീതം ബദം കശുവണ്ടി എന്നിവ നുറുക്കിയതും 10 ചെറി നുറുക്കിയതും10 ഗ്രാം ടൂട്ടി ഫ്രൂട്ടിയും ചേർത്ത് ഇളക്കുക .ഈ മിക്സ് അടിച്ചു വെച്ച കോഴിമുട്ടയുടെ വെള്ളക്കരുവിലേക്ക് ച/ ചേർത്തിളക്കി തയ്യാറാക്കി വെച്ച കേക്ക് ടിന്നിലേക്ക് ഒഴിച്ചുകൊടുക്കുക ശേഷം ലെവൽ ചെയ്ത് അതിനു മീതെ കശുവണ്ടിയും ബദവും ചെറിയും വെച്ച് അലങ്കരിക്കുക
* പ്രീഹീറ്റ് ചെയ്ത ഉരുളി ഓവനിലേക്ക് കേക്ക് ടിൻ ഇറക്കിവച്ച ശേഷം മൂടിവെച്ച് ഒരു മണിക്കൂറും 10 മിനിറ്റും വേവിച്ചെടുക്കുക ഒരു ഈർക്കിൽ കുത്തിയാൽ അതിൽ ഒട്ടിപ്പിടിക്കുന്നില്ല എന്ന പാകത്തിൽ തീ ഓഫ് ചെയ്തു തണുക്കാനായി മാറ്റിവയ്ക്കുക തണുത്ത ശേഷം മുറിച്ചകഴിക്കാവുന്നതാണ് നമ്മുടെ ഹെൽത്തി പ്ലം കേക്ക് റെഡി.
* മധുരം കുറച്ചു മതിയെങ്കിൽ 20 ഈത്തപ്പഴം ചേർത്താൽ മതി.
ക്രിസ്മസ് സ്പെഷ്യൽ ഈസി ഡെസേർട്ട് ; റെസിപ്പി