Christmas 2024 : ക്രിസ്മസിന് തയ്യാറാക്കാം രുചികരമായ ചോക്ലേറ്റ് - ബട്ടർ കുക്കീസ്
രുചികളുടെയും ഭക്ഷണത്തിന്റെയും കൂടി ആഘോഷമാണല്ലോ ക്രിസ്തുമസ്. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം ക്രിസ്തുമസ് വിഭവങ്ങള്‍. ഇന്ന് സരിത സുരേഷ് തയ്യാറാക്കിയ പാചകക്കുറിപ്പ്.
ക്രിസ്മസിന് ഇനി ദിവസങ്ങൾ മാത്രമാണുള്ളത്. ഈ ക്രിസ്മസിന് കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു വെറെെറ്റി കൂക്കീസ് തയ്യാറാക്കിയാലോ?. വളരെ കുറച്ച് ചേരുവകൾ കൊണ്ട് എളുപ്പം തയ്യാറാക്കാം ഈ ബട്ടർ കുക്കീസ്.
വേണ്ട ചേരുവകൾ
- 1.മൈദ 250 ഗ്രാം
- 2.വെണ്ണ ( ഉപ്പില്ലാത്തത് ) 150 ഗ്രാം
- 3.കൊക്കോ പൗഡർ ഒന്നര ടേബിൾ സ്പൂൺ
- 4.ബേക്കിങ് സോഡാ കാൽ ടീ സ്പൂൺ
- 5.പഞ്ചസാര പൊടിച്ചത് 150 ഗ്രാം
- 6.വാനില്ല എസ്സെൻസ് കാൽ ടീ സ്പൂൺ
പാകം ചെയ്യുന്ന വിധം
മൈദ, സോഡാപ്പൊടി, കൊക്കോ പൌഡർ എന്നിവ അരിച്ചെടുക്കുക. വെണ്ണയും, പഞ്ചസാരപ്പൊടിയും ഒരുമിച്ചാക്കി ഒരു സ്പൂൺ ഉപയോഗിച്ച് നന്നായി യോജിപ്പിച്ചെടുക്കുക. ശേഷം വാനില്ല എസ്സെൻസ് ചേർക്കുക. അതിലേക്ക് അരിച്ചെടുത്ത ചേരുവകൾ ചേർത്ത് നന്നായി കുഴച്ചെടുക്കുക. അതിൽ നിന്നും ഓരോ ഉരുളകൾ എടുത്ത് ഇഷ്ടമുള്ള അകൃതിയിൽ പരത്തി പതിനഞ്ചു മിനിറ്റ് ഫ്രിഡ്ജിൽ വയ്ക്കുക. നേരത്തെ ചൂടാക്കിയിട്ടിരിക്കുന്ന ഓവനിൽ 160 ഡിഗ്രി സെന്റിഗ്രെഡിൽ 25 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക.
ഈ ക്രിസ്തുമസിന് ഗോതമ്പു പൊടി കൊണ്ടൊരു ഹെൽത്തി പ്ലം കേക്ക് തയ്യാറാക്കാം; റെസിപ്പി