Christmas 2024 : ഈ ക്രിസ്മസിന് പ്ലം കേക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം

എല്ലാവരും പ്ലം കേക്ക് പുറത്ത് നിന്നുമാണ് വാങ്ങാറുള്ളത്. എന്നാൽ ഈ ക്രിസ്മസിന് പ്ലം കേക്ക് വീട്ടിൽ തന്നെ എളുപ്പം തയ്യാറാക്കാം. 

christmas plum cake recipe step by step

ക്രിസ്മസിന് ഇനി കുറച്ച് ദിവസങ്ങൾ മാത്രമാണുള്ളത്. ക്രിസ്മസ് എന്ന കേൾക്കുമ്പോൾ‌ നമ്മുടെ മനസിൽ ആദ്യം വരുന്നത് കേക്ക് തന്നെയാകും. പ്രത്യേകിച്ച് പറയുകയാണെങ്കിൽ പ്ലം കേക്ക്. എല്ലാവരും പ്ലം കേക്ക് പുറത്ത് നിന്നുമാണ് വാങ്ങാറുള്ളത്. എന്നാൽ ഈ ക്രിസ്മസിന് കേക്കിന് വീട്ടിൽ തന്നെ എളുപ്പം തയ്യാറാക്കാം. 

തയ്യാറാക്കുന്ന വിധം 

മുക്കാൽ കപ്പ് പഞ്ചസാര പാനിലിട്ട് ചെറുതായൊന്ന് ചൂടാക്കി എടുക്കുക. പഞ്ചസാര മെൽറ്റായി ഡാർക്ക് നിറത്തിലേക്ക് മാറുമ്പോൾ അരക്കപ്പ് വെള്ളം ഒഴിച്ച് കൊടുക്കുക. ശേഷം പഞ്ചസാര പാനി ഇളക്കി കൊടുക്കുക. പാനിന്റെ അടിയിൽ പിടിക്കാതെ ശ്രദ്ധിക്കണം. ശേഷം പഞ്ചസാര പാനീ ഒരു പാത്രത്തിലേക്ക് ഒഴിച്ച് മാറ്റിവയ്ക്കുക. ശേഷം കുറച്ച് പാനി ആ പാനിൽ തന്നെ വയ്ക്കുക. ശേഷം ആ പാനീയിലേക്ക് അരക്കപ്പ് ഓറഞ്ച് ജ്യൂസ് ഒഴിച്ച് കൊടുക്കുക. ( ഒട്ടും തന്നെ വെള്ളം ചേർക്കാത്ത ഓറഞ്ച് ജ്യൂസ് വേണം എടുക്കേണ്ടത്.

ജ്യൂസിൽ കുരു വരാൻ പാടില്ല). ശേഷം പാനിലെ വെള്ളം തിളച്ച് വരുന്ന സമയം അരക്കപ്പ് ഉണങ്ങി മുന്തിരി, അരകപ്പ് ചെറിയ കഷ്ണങ്ങളാക്കിയ ചെറി , അരക്കപ്പ് ഈന്തപ്പഴം (ചെറുതായി അരിഞ്ഞത്), അരക്കപ്പ് ട്യൂട്ടി ഫ്രൂട്ടി, അരകപ്പ് ചെറിയ കഷ്ണങ്ങളായി ബദാം, അണ്ടിപരിപ്പ് എന്നിവ ചേർക്കുക. ചെറിയ ചൂടിൽ ഇവ നന്നായി ഇളക്കി കൊടുക്കുക. ശേഷം ഇതിലേക്ക് ഓറഞ്ചിന്റെ തൊലി ചെറിയ കഷ്ണങ്ങളാക്കിയത് രണ്ട് സ്പൂൺ ചേർത്ത് കൊടുക്കുക. ശേഷം ​ഗ്യാസ് ഓഫ് ചെയ്ത് മറ്റൊരു പാത്രത്തിലേക്ക് ഇത് മാറ്റുക. മിക്സ് ചെയ്ത് വച്ചിരിക്കുന്ന ഈ കൂട്ടിലേക്ക് മൂന്ന് സ്പൂൺ മെെദ ചേർക്കുക.

ശേഷം നന്നായിട്ടൊന്ന് മിക്സ് ചെയ്ത് വയ്ക്കുക. ശേഷം ഇത് കുറച്ച് നേരത്തേക്ക് സെറ്റാകാൻ മാറ്റിവയ്ക്കുക. ശേഷം ഒരു വലിയ അരിപ്പ എടുക്കുക. അതിലേക്ക് ഒന്നര കപ്പ് മെെദയും ഒന്നര സ്പൂൺ ബേക്കിം​ഗ് പൗഡറും കാൽ ടീസ്പൂൺ nutmeg powderറും കാൽ സ്പൂൺ കറുവപ്പട്ട പൊടിച്ചതും കാൽ സ്പൂൺ ഇഞ്ചി പൊടിച്ചതും തുടങ്ങിയ ചേരുവകൾ ചേർത്ത് അരിച്ചെടുക്കുക. ശേഷം ഇതൊന്ന് മാറ്റിവയ്ക്കുക. ശേഷം മൂന്ന് കോഴി മുട്ട, കാൽ കപ്പ് സൺഫ്ളവർ ഓയിൽ, കാൽ കപ്പ് ബട്ടർ (ഉപ്പില്ലാത്ത ബട്ടർ ചേർക്കുക) , അഞ്ചര കപ്പ് പഞ്ചസാര, അര ടീസ്പൂൺ വാനില എസെൻസ്,  അര ടീസ്പൂൺ പ്ലാം എസെൻസ്, കാൽ ടീസ്പൂൺ പെെനാപ്പിൾ എസെൻസ് എന്നിവയെല്ലാം ചേർത്ത് നന്നായി അടിച്ചെടുക്കുക. നല്ല കട്ടിയ്ക്കാകും ഇത് കിട്ടുക. ശേഷം ഈ ബാറ്റർ ഒരു പാത്രത്തിലേക്ക് ഒഴിച്ച് കൊടുക്കുക.

ശേഷം ബാറ്ററിലേക്ക് ആദ്യം നമ്മൾ മാറ്റിവച്ച നട്സ് സെറ്റ് ചേർത്ത് കൊടുക്കുക. ശേഷം നന്നായി മിക്സ് ചെയ്ത് കൊടുക്കുക. ശേഷം മാറ്റിവച്ചിരിക്കുന്ന അരിച്ചെടുത്ത മെെദ ഇതിലേക്ക് ചേർക്കുക. കുറച്ച് കുറച്ചായി ചേർക്കുക. ശേഷം നന്നായി യോജിപ്പിച്ചെടുക്കുക. ശേഷം മാവിലേക്ക് ഒരു നുള്ള് ഉപ്പ് ചേർക്കുക. പ്ലം കേക്കിനുള്ള മാവ് തയ്യാറാണ്. ശേഷം കേക്ക് ട്രെയിലേക്ക് ബട്ടർ പേപ്പർ ഇട്ട ശേഷം മാവ് ഒഴിച്ച് കൊടുക്കുക.

ശേഷം മുകളിൽ നട്സ് വച്ച് അലങ്കരിക്കുക. ശേഷം ഓവിൽ ബേക്ക് ചെയ്തെടുക്കുക. 65 മുതൽ 70 മിനുട്ട് എടുക്കും. ശേഷം ഒരു സ്റ്റിക്ക് ഉപയോ​ഗിച്ച് കുത്തി നോക്കുക. ഒട്ടാതെ ക്ലീനായി തന്നെ വരുന്നുണ്ടെങ്കിൽ കേക്ക് റെഡി ആയിട്ടുണ്ട് എന്നാണ് മനസിലാക്കേണ്ടത്. സ്റ്റിക്കിൽ മാവ് ഒട്ടുന്നുണ്ടെങ്കിൽ വീണ്ടും കേക്ക് ചെയ്ത് എടുക്കുകയാണ് വേണ്ടത്. കേക്ക് ഉണ്ടാക്കി ഒരു ദിവസം കഴി‍ഞ്ഞ് കഴിക്കുമ്പോഴാണ് കൂടുതൽ രുചി. ബട്ടർ പേപ്പർ മാറ്റിയ ശേഷം കേക്ക് പീസുകളാക്കി കഴിക്കുക. പ്ലം കേക്ക് തയ്യാർ. 

കുട്ടികൾക്ക് കറുമുറെ തിന്നാൻ ഒരു പ്രോട്ടീൻ കുക്കീസ്


 

Latest Videos
Follow Us:
Download App:
  • android
  • ios