Christmas 2024: ബേക്കറിയിൽ കിട്ടുന്ന പ്ലം കേക്ക് ഇനി വീട്ടില്‍ തയ്യാറാക്കാം; റെസിപ്പി

രുചികളുടെയും ഭക്ഷണത്തിന്‍റെയും കൂടി ആഘോഷമാണല്ലോ ക്രിസ്തുമസ്. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം ക്രിസ്തുമസ് വിഭവങ്ങള്‍. ഇന്ന് അമൃത അഭിജിത് തയ്യാറാക്കിയ പാചകക്കുറിപ്പ്. 

Christmas 2024 Christmas special plum cake recipe

ക്രിസ്തുമസ് സ്പെഷ്യൽ രുചിയാണ് പ്ലം കേക്ക്. എങ്കില്‍ പിന്നെ  ഈ ക്രിസ്‌തുമസിന് രുചിയൂറും പ്ലം കേക്ക് വീട്ടിൽ തന്നെ തയ്യാറാക്കിയാലോ?

വേണ്ട ചേരുവകൾ

മൈദ പൊടി -1 കപ്പ്‌ 
ബേക്കിങ് പൌഡർ -1/2 ടീസ്പൂൺ 
ഗ്രാമ്പൂ പൊടിച്ചത് - 1 ടീസ്പൂൺ 
പഞ്ചസാര പൊടിച്ചത് - 1 കപ്പ്‌ 
വെജിറ്റബിൾ ഓയിൽ - 1/4 കപ്പ്‌ 
വെള്ളം -2 ടേബിൾ സ്പൂൺ 
ഉപ്പില്ലാത്ത ബട്ടർ - 50 ഗ്രാം 
മുട്ട -2 എണ്ണം
കറുത്ത മുന്തിരി -50 ഗ്രാം 
കശുവണ്ടി - 2 ടേബിൾ സ്പൂൺ 
ബദാം-  2 ടേബിൾ സ്പൂൺ 
ട്യൂട്ടി ഫ്രൂട്ടി -4 ടേബിൾ സ്പൂൺ
ഓറഞ്ച് സെസ്റ്റ് - 2 ടേബിൾ സ്പൂൺ (ഓറഞ്ചിന്റെ തൊലി ചിരകി എടുത്താലും മതി )

തയ്യാറാക്കുന്ന വിധം

ഒരു പാനിൽ 1/4 കപ്പ്‌ പഞ്ചസാര ചേർത്തതിന് ശേഷം ഉരുക്കി എടുക്കുക. ശേഷം തീ കുറച്ചതിന് ശേഷം പത വരുന്നത് വരെ ഇളക്കുക. ശേഷം തീ ഓഫ്‌ ചെയ്തിട്ട് 2 ടേബിൾ സ്പൂൺ വെള്ളം ചേർത്ത് തണുക്കാൻ മാറ്റി വയ്ക്കുക. പിന്നീട് മൈദയും ബേക്കിങ് പൌഡറും ഒരു നുള്ള് ഉപ്പും ഗ്രാമ്പൂ പൊടിയും ചേർത്ത് അരിച്ചു മാറ്റി വയ്ക്കുക. ശേഷം ഒരു ബൗളിലേക്ക് ബട്ടർ ചേർത്തതിന് ശേഷം ബീറ്ററോ അല്ലെങ്കിൽ ഫോർക്കോ ഉപയോഗിച്ചിട്ടു നല്ലതു പോലെ ഇളക്കുക. ഇനി ഇതിലേക്ക് മുട്ടയും ഓയിലും പൊടിച്ച പഞ്ചസാരയും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം അരിച്ചു മാറ്റി വച്ച മൈദയുടെ കൂട്ട് കുറച്ചായിട്ട് ചേർത്ത് മിക്സ്‌ ചെയ്യുക. പിന്നീട് കരീയിച്ച പഞ്ചസാര ലായിനി ചേർത്ത് യോജിപ്പിച്ച് മാറ്റി വയ്ക്കുക. ശേഷം ഒരു ബൗളിലേയ്ക്ക് കറുത്ത മുന്തിരി, ബദാം, അണ്ടിപരിപ്പ്, ട്യൂട്ടി ഫ്രൂട്ടി, ഓറഞ്ച് സെസ്റ്റ്, 1 ടേബിൾ സ്പൂൺ മൈദയും ചേർത്ത് മിക്സ്‌ ചെയ്യുക. ഈ കൂട്ട് മാറ്റി വച്ച കേക്ക് കൂട്ടിലേക്കു ചേർത്ത് യോജിപ്പിക്കുക. പിന്നീട് മുകളിൽ കുറച്ചു നട്സ് കൂടി ഇടുക. ശേഷം ഈ കൂട്ട് ബട്ടർ പേപ്പർ ഇട്ട കേക്ക് ടിണ്ണിലേക്കോ അലുമിനിയം പാത്രത്തിലേക്കോ ഒഴിച്ചിട്ടു ഒന്ന് ടാപ് ചെയ്തു കൊടുക്കാം. ശേഷം പ്രീ ഹീറ്റ് ചെയ്ത്  വച്ച അലൂമിനിയം പാത്രത്തിലേക്ക് ഒരു തെരിക ഉള്ളിൽ വച്ചിട്ട് ഈ കേക്ക് ടിൻ ഇറക്കി വച്ചതിന് ശേഷം അലുമിനിയം പാത്ര അടച്ചു വയ്ക്കുക. തീ സിമ്മിലിട്ടതിന് ശേഷം 1 മണിക്കൂർ 25 മിനിറ്റ് ബേക്ക് ചെയ്യുക. ഇതോടെ ക്രിസ്തുമസ് സ്പെഷ്യൽ പ്ലം കേക്ക് റെഡി.

Also read: ഈ ക്രിസ്തുമസിന് കള്ളില്ലാത്ത കള്ളപ്പം വീട്ടില്‍ തയ്യാറാക്കിയാലോ? റെസിപ്പി

 

Latest Videos
Follow Us:
Download App:
  • android
  • ios