Christmas 2024: ക്രിസ്തുമസിന് കിടിലന്‍ ബീഫ് റോസ്റ്റ് തയ്യാറാക്കിയാലോ? റെസിപ്പി
രുചികളുടെയും ഭക്ഷണത്തിന്‍റെയും കൂടി ആഘോഷമാണല്ലോ ക്രിസ്തുമസ്. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം ക്രിസ്തുമസ് വിഭവങ്ങള്‍. ഇന്ന് വിജയലക്ഷ്മി. ആർ തയ്യാറാക്കിയ പാചകക്കുറിപ്പ്.
ഈ ക്രിസ്തുമസിന് രാവിലെ ഇടിവെട്ട് ഒരു ബീഫ് റോസ്റ്റ് തയ്യാറാക്കിയാലോ? അവ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
വേണ്ട ചേരുവകൾ
ബീഫ് -1 കിലോ
സവാള - 250 ഗ്രാം
മുളക് പൊടി - 2 സ്പൂൺ
മല്ലിപൊടി - 1 സ്പൂൺ
കുരുമുളക് പൊടി -1 സ്പൂണ്‍
ബീഫ് മസാല - 1 സ്പൂൺ
തക്കാളി - 250 ഗ്രാം
ഇഞ്ചി - 50 ഗ്രാം
വെളുത്തുള്ളി - 25 ഗ്രാം
എണ്ണ - 100 ഗ്രാം
മല്ലിയില - ആവശ്യത്തിന്
കറിവേപ്പില - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഇഞ്ചി ചതച്ചതും മുളക് പൊടി, മല്ലിപ്പൊടി, ഉപ്പ് വെള്ളം എന്നിവ ചേർത്ത് ഇറച്ചി വേവിക്കുക. ഒരു പാത്രത്തിൽ എണ്ണ ചൂടാകുമ്പോൾ സവാള അരിഞ്ഞതും തക്കാളി, വെളുത്തുള്ളി ചതച്ചത്, മസാലപ്പൊടി, കുരുമുളക് പൊടി എന്നിവ ചേർത്ത് നന്നായി വഴറ്റുക. ശേഷം വെന്ത ഇറച്ചി ചേർത്ത് തിളപ്പിക്കുക. പാകത്തിന് ഉപ്പും ചേർത്ത് പാകമാകുമ്പോൾ മല്ലിയിലയും, തേങ്ങാ കൊത്തും ചേർത്ത് ഇളക്കി ഇറക്കി വയ്ക്കാം. ഇതോടെ സ്വാദിഷ്ടമായ ബീഫ് റോസ്റ്റ് റെഡി.
Also read: ബേക്കറിയിൽ കിട്ടുന്ന പ്ലം കേക്ക് ഇനി വീട്ടില്‍ തയ്യാറാക്കാം; റെസിപ്പി