ചിക്കൻ കൊണ്ടൊരു കിടിലന്‍ ചമ്മന്തി തയ്യാറാക്കാം; റെസിപ്പി
ചിക്കൻ കൊണ്ടൊരു വെറൈറ്റി ചമ്മന്തി തയ്യാറാക്കിയാലോ? സൂരജ് തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
ചമ്മന്തി കഴിക്കാന്‍ ഇഷ്ടമല്ലാത്ത മലയാളികൾ വളരെ കുറവായിരിക്കും. ഉച്ചയൂണിന് എരിവും പുളിയുമൊക്കെയുള്ള നാടന്‍ ചമ്മന്തി കിട്ടിയാൽ ആരാണ് കഴിക്കാതിരിക്കുക അല്ലേ? എന്നാലിതാ പരീക്ഷിച്ചു നോക്കാം ഒരു വെറൈറ്റി ചമ്മന്തി. ചിക്കൻ കൊണ്ടാണ് ഇവിടെ ഈ വേറിട്ട ചമ്മന്തി തയ്യാറാക്കുന്നത്.
വേണ്ട ചേരുവകൾ
ചിക്കൻ എല്ലില്ലാത്തത് -250 ഗ്രാം
കൊച്ചുള്ളി - 4,5 എണ്ണം
വറ്റൽ മുളക് - 6 എണ്ണം
മഞ്ഞൾ പൊടി - 1/2 ടീസ്പൂൺ
മുളക് പൊടി - 1 ടീസ്പൂൺ
കറിവേപ്പില - ആവശ്യത്തിന്
പുളി - ചെറിയൊരു കഷ്ണം
തേങ്ങ ചിരകിയത്- 4 ടേബിൾ സ്പൂൺ
ഉപ്പ് - ആവശ്യത്തിന്
വെളിച്ചെണ്ണ -2 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ഉള്ളി, വറ്റൽ മുളക്, കരിവേപ്പില എന്നിവയിട്ട് ഒന്നു വഴറ്റി മാറ്റി വെക്കുക. ഇനി ചെറിയ കഷണങ്ങൾ ആക്കിയ ചിക്കനിലേയ്ക്ക് മഞ്ഞൾ പൊടി, മുളക് പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് മസാല തേച്ചു പിടിപ്പിക്കുക. ശേഷം വറുത്തു കോരുക. അതും തേങ്ങ ചിരകിയതും വറുത്ത വറ്റൽ മുളകും ഉള്ളിയും കറിവേപ്പിലയും ഉപ്പും പുളിയും വെള്ളവും ഒഴിച്ച് ഒന്ന് ക്രഷ് ചെയ്തെടുത്താൽ ചിക്കൻ ചമ്മന്തി റെഡി.
Also read: സൂപ്പർ കടലക്കറി ഈ രീതിയിൽ തയ്യാറാക്കി നോക്കൂ; റെസിപ്പി