കാരമൽ മിൽക്ക് ടീ ഇനി വീട്ടില്‍ തയ്യാറാക്കാം; റെസിപ്പി
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം ചായകൾ. ഇന്ന് അനീഷ ഷിബിൻ തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
പരമ്പരാഗത പാനീയമായ ചായക്കൊപ്പം, കാരമലിന്‍റെ രുചിയും ഒത്തുചേര്‍ന്നാല്‍ എങ്ങനെയുണ്ടാകാം? അതാണ് കാരമൽ മിൽക്ക് ടീ. എങ്കില്‍ പിന്നെ വീട്ടില്‍ എളുപ്പത്തില്‍ കാരമൽ ടീ തയ്യാറാക്കിയാലോ?
വേണ്ട ചേരുവകൾ
പാൽ - 2 കപ്പ്
പഞ്ചസാര - 4 ടീസ്പൂൺ
തേയിലപ്പൊടി - അര ടീസ്പൂൺ
ഏലയ്ക്ക - 3 എണ്ണം
തയ്യാറാക്കുന്ന വിധം
ആദ്യം ചുവടു കട്ടിയുള്ള പാത്രത്തിൽ 4 ടീസ്പൂൺ പഞ്ചസാരയും 2 ടീസ്പൂൺ വെള്ളവും ഒഴിച്ച് നന്നായി ഇളക്കി ബ്രൗൺ നിറത്തിൽ ആക്കുക. പഞ്ചസാര മുഴുവനായി കാരമല്‍ ആയി മാറിയതിന് ശേഷം അതിലേയ്ക്ക് അര സ്പൂൺ തേയില പൊടി ചേര്‍ത്ത് നന്നായി ഇളക്കുക. ഇനി അതിലേയ്ക്ക് 2 കപ്പ് പാല്‍ ഒഴിച്ച് ഏലയ്ക്കയും ഇട്ടു തിളപ്പിക്കുക. ശേഷം അരിച്ചെടുക്കുക. ഇതോടെ കാരമൽ മിൽക്ക് ടീ റെഡി.
Also read: പ്രതിരോധശേഷി കൂട്ടാൻ കുടിക്കാം മസാല ചായ; റെസിപ്പി