തണുപ്പുകാലത്ത് ഓറഞ്ച് കഴിക്കാമോ? ന്യൂട്രീഷ്യനിസ്റ്റ് പറയുന്നത്
ഓറഞ്ചുകൾ അവയുടെ ആൻ്റിഓക്‌സിഡൻ്റും ആന്റി ബാക്ടീരിയൽ ഗുണങ്ങളും കൊണ്ട് സമ്പന്നമാണ്. വീക്കം, അണുബാധ എന്നിവ കുറയ്ക്കുന്നതിനും സഹായിക്കുന്നു. ഓറഞ്ചിൻ്റെ ഉപയോഗം തിളക്കമുള്ള ചർമ്മത്തിന് മുഖക്കുരു, മുഖത്തെ പാടുകൾ എന്നിവ അകറ്റുന്നതിനും സഹായിക്കുന്നു.
തണുപ്പുകാലത്ത് ഭക്ഷണകാര്യത്തിൽ നാം നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ചിലർ തണുപ്പുകാലത്ത് ചിവ പഴവർഗങ്ങൾ വേണ്ടെന്നു വയ്ക്കാറുണ്ട്. തണുപ്പുകാലത്ത് ഓറഞ്ച് കഴിക്കുന്നതിൽ പ്രശ്നമുണ്ടോ എന്നതിനെ സംബന്ധിച്ച് പലർക്കും അറിയാൻ താൽപര്യം ഉണ്ടാകും.
ഓറഞ്ച് വിറ്റാമിൻ സിയാൽ സമ്പന്നമാണ്. വിറ്റാമിൻ സി പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. തണുപ്പുകാലത്ത് ദിവസവും രണ്ട് ഓറഞ്ചുകൾ കഴിക്കുന്നത് ശൈത്യകാല രോഗങ്ങളിൽ നിന്ന് ശരീരത്തെ ശക്തിപ്പെടുത്തുന്നതായി ജാർഖണ്ഡിലെ നിന്നുള്ള ആയുർവേദ വിദഗ്ധനായ ഡോ.വി കെ പാണ്ഡെ പറയുന്നു.
ഓറഞ്ചുകൾ അവയുടെ ആൻ്റിഓക്‌സിഡൻ്റും ആന്റി ബാക്ടീരിയൽ ഗുണങ്ങളും കൊണ്ട് സമ്പന്നമാണ്. വീക്കം, അണുബാധ എന്നിവ കുറയ്ക്കുന്നതിനും സഹായിക്കുന്നു. ഓറഞ്ചിൻ്റെ ഉപയോഗം തിളക്കമുള്ള ചർമ്മത്തിന് മുഖക്കുരു, മുഖത്തെ പാടുകൾ എന്നിവ അകറ്റുന്നതിനും സഹായിക്കുന്നു.
തണുപ്പുകാലത്ത് ഓറഞ്ച് പതിവായി കഴിക്കുന്നത് മുഖത്തെ വരൾച്ച, കരുവാളിപ്പ് തുടങ്ങിയ പ്രശ്‌നങ്ങൾ പരിഹരിക്കുകയും ചെയ്യുന്നു. രാവിലെ 11നും 12 നും ഇടയ്ക്ക് ഓറഞ്ച് കഴിക്കുന്നത് അസിഡിറ്റി പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കുന്നു.
ഓറഞ്ചിലെ നാരുകൾ ദഹനവ്യവസ്ഥയ്ക്കും മലബന്ധം ഒഴിവാക്കാനും സഹായിക്കും. കൊളസ്ട്രോൾ കുറയ്ക്കുന്നതിലൂടെ നല്ല ആരോഗ്യം നിലനിർത്താൻ നാരുകൾ സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഓരഞ്ചിനെ നാരുകൾ സഹായിക്കുന്നു.
മറ്റൊന്ന്, ഓറഞ്ചിൽ അടങ്ങിയിരിക്കുന്ന ഫോളിക് ആസിഡും പൊട്ടാസ്യം രക്തസമ്മർദത്തിന്റെ അളവ് നിലനിർത്താൻ സഹായിക്കും. കാൽസ്യത്താൽ സമ്പന്നമായ ഓറഞ്ച് എല്ലുകളുടെയും പല്ലിന്റെയും ആരോഗ്യത്തിന് ഫലപ്രദമാണെന്ന് വിദഗ്ധർ പറയുന്നു.
മുന്തിരിപ്പഴം, ഓറഞ്ച് തുടങ്ങിയ സിട്രസ് പഴങ്ങൾ വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിനും ശരീരത്തിലെ അനാവശ്യ കൊഴുപ്പ് നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.
കുടൽ ക്യാൻസർ ബാധിതരുടെ എണ്ണത്തിൽ വർദ്ധന ; കാരണങ്ങൾ ഇവ