പ്രമേഹരോ​ഗികൾക്ക് നിലക്കടല കഴിക്കാമോ?

പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിനുള്ള പങ്ക് വളരെ പണ്ടു തന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. സാധാരണ പ്രമേഹരോഗികള്‍ അന്നജം കുറഞ്ഞ എന്നാല്‍ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണമാണ് കഴിക്കേണ്ടത്. ഒപ്പം പ്രമേഹ രോഗികള്‍ ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കുകയും വേണം. 

can diabetes eat peanuts

പ്രമേഹമുണ്ടെന്ന് കണ്ടെത്തിയതിന് ശേഷം ജീവിതരീതികളില്‍ പുലര്‍ത്തേണ്ട ജാഗ്രത വളരെ പ്രധാനപ്പെട്ടതാണ്. ഭക്ഷണം, ഉറക്കം, ചിട്ടയായ വ്യായാമം, ആരോഗ്യകരമായ മാനസികാവസ്ഥ തുടങ്ങി പല കാര്യങ്ങളും പ്രമേഹരോഗികള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിനുള്ള പങ്ക് വളരെ പണ്ടു തന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. സാധാരണ പ്രമേഹരോഗികള്‍ അന്നജം കുറഞ്ഞ എന്നാല്‍ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണമാണ് കഴിക്കേണ്ടത്. ഒപ്പം പ്രമേഹ രോഗികള്‍ ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കുകയും വേണം. 

പ്രമേഹ രോ​ഗികൾക്ക് ഏറ്റവും കൂടുതല്‍ സംശയം ഉള്ളതും ഭക്ഷണകാര്യത്തിലാണ്. അക്കൂട്ടത്തിലുള്ള ഒരു സംശയമാണ് പ്രമേഹ രോ​ഗികൾക്ക് നിലക്കടല കഴിക്കാമോ എന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ നിലക്കടലയ്ക്ക് കഴിയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. നിലക്കടലയിൽ ഗ്ലൈസെമിക് ഇൻഡക്സ് സൂചിക  കുറവാണ്. ഒരു പ്രമേഹ രോഗിയെ സംബന്ധിച്ചിടത്തോളം കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സ് ഉള്ള ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. ഫൈബറും ഇവയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ തന്നെ നിലക്കടല പ്രമേഹ രോഗികള്‍ക്ക് മിതമായ അളവില്‍ കഴിക്കാം. 

കപ്പലണ്ടിയെന്നും അറിയപ്പെടുന്ന നിലക്കടല എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒരു നട്സുമാണ്. ധാരാളം പ്രോട്ടീനും വിറ്റാമിനുകളും അടങ്ങിയതാണ്  നിലക്കടല. ആന്റി ഓക്സിഡന്റുകള്‍, ഫൈബര്‍, അയൺ, പൊട്ടാസ്യം, കാത്സ്യം, കോപ്പർ തുടങ്ങിയ ധാതുക്കളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. 

പ്രോട്ടീനും ഫൈബറും ധാരാളം അടങ്ങിയിരിക്കുന്ന നിലക്കടല ശരീരഭാരം കുറയ്ക്കാനും സഹായിക്കും. ഹൃദയത്തിന്റെ ആരോഗ്യത്തിന് ഉത്തമമായ നട്സുമാണ്  നിലക്കടല. നിലക്കടലയില്‍ അടങ്ങിയിരിക്കുന്ന ഫാറ്റ്സ് ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയിട്ടുളളതിനാല്‍ ദഹനം മെച്ചപ്പെടുത്താനും നിലക്കടല സഹായിക്കും. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ നിലക്കടല കഴിക്കുന്നത് നല്ലതാണ്. 

Also Read: വണ്ണം കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പച്ചക്കറി

Latest Videos
Follow Us:
Download App:
  • android
  • ios