പ്രമേഹ രോഗികള്‍ക്ക് ഡാർക്ക് ചോക്ലേറ്റ് കഴിക്കാമോ?

കൊക്കോ ചെടിയുടെ വിത്തിൽ നിന്നുണ്ടാകുന്ന ഡാർക്ക് ചോക്ലേറ്റിൽ ആന്‍റി ഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു. 

Can dark chocolate be safe for those living with diabetes

ചോക്ലേറ്റ് കഴിക്കാന്‍ ഇഷ്ടമല്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല. നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ് ഡാര്‍ക്ക് ചോക്ലേറ്റ്. കൊക്കോ ചെടിയുടെ വിത്തിൽ നിന്നുണ്ടാകുന്ന ഡാർക്ക് ചോക്ലേറ്റിൽ ആന്‍റി ഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു. പ്രമേഹ രോഗികള്‍ക്ക് ഡാർക്ക് ചോക്ലേറ്റ് കഴിക്കാമോ എന്ന കാര്യത്തില്‍ പലര്‍ക്കും സംശയമുണ്ട്. 

പ്രമേഹമുള്ളവർക്ക് ഡാർക്ക് ചോക്ലേറ്റുകൾ മിതമായ അളവില്‍ കഴിക്കുന്നതില്‍ തെറ്റില്ല എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. കൊക്കോ അടങ്ങിയിരിക്കുന്നതിനാല്‍ മറ്റ് ചോക്ലേറ്റുകളെക്കാള്‍ ഇവ സുരക്ഷിതമാണ്. കൂടാതെ, ഇവയിൽ പോളിഫെനോൾ അടങ്ങിയിട്ടുണ്ട്. ഏവ ആന്റിഓക്‌സിഡന്റുകളായി പ്രവർത്തിക്കുന്നു.  എന്നാൽ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ഇവ സഹായിക്കില്ല. മിതമായ അളവില്‍ മാത്രം ഇവ കഴിക്കാനും ശ്രദ്ധിക്കുക. 

വിറ്റാമിനുകളും മിനറലുകളും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയതാണ്  ഡാർക്ക് ചോക്ലേറ്റ്. അയേണ്‍, മഗ്നീഷ്യം, കോപ്പര്‍, സിങ്ക്, ഫൈബര്‍ തുടങ്ങിയ പോഷകങ്ങളുടെ കലവറയാണ് ഡാർക്ക് ചോക്ലേറ്റ്.ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ  ഡാർക്ക് ചോക്ലേറ്റ് പതിവായി കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും ഹൃദയോരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും അതുവഴി ഹൃദയാരോഗ്യം സംരക്ഷിക്കാനും ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കാം. 

ഡാർക്ക് ചോക്ലേറ്റുകള്‍ പതിവായി കഴിക്കുന്നത് തലച്ചോറിന്‍റെ പ്രവർത്തനം മെച്ചപ്പെടുത്താന്‍ സഹായിക്കും. മാനസിക സമ്മര്‍ദ്ദം, വിഷാദം തുടങ്ങിയവയെ കുറയ്ക്കാനും ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കാം. ഡാർക്ക് ചോക്ലേറ്റിന്റെ ബയോ ആക്റ്റീവ് സംയുക്തങ്ങൾക്ക് സൂര്യാഘാതത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ കഴിയും. ചർമ്മത്തിലെ രക്തചംക്രമണം മെച്ചപ്പെടുത്താനും അതിന്റെ സാന്ദ്രതയും ജലാംശവും വർധിപ്പിക്കാനും ഇതിന് കഴിയും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: മഞ്ഞുകാലത്തെ തളര്‍ച്ചയും ക്ഷീണവും അകറ്റാന്‍ കഴിക്കാം ഈ ഏഴ് ഭക്ഷണങ്ങള്‍...

Latest Videos
Follow Us:
Download App:
  • android
  • ios