എല്ലുകളുടെ ആരോഗ്യത്തിനായി കാത്സ്യം ലഭിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പത്ത് ഭക്ഷണങ്ങള്‍
മുട്ടുവേദന, നടുവേദന, കാലുവേദന, സന്ധി വേദന, നാഡീ സംബന്ധമായ രോഗങ്ങൾ, കൈകാലുകളിൽ തളർച്ച തുടങ്ങിയ പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാം.
കാത്സ്യം- എല്ലുകളുടെ ആരോഗ്യത്തിന് ഏറ്റവും അനിവാര്യമായ ധാതു. കാത്സ്യം ശരീരത്തിൽ കുറയുമ്പോൾ എല്ലുകളുടെ ആരോഗ്യം മോശമാകാം. ഇതുമൂലം മുട്ടുവേദന, നടുവേദന, കാലുവേദന, സന്ധി വേദന, നാഡീ സംബന്ധമായ രോഗങ്ങൾ, കൈകാലുകളിൽ തളർച്ച തുടങ്ങിയ പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാം. അത്തരം പ്രശ്നങ്ങളെ അകറ്റാനും എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട കാത്സ്യം അടങ്ങിയ ഭക്ഷണങ്ങളെ പരിചയപ്പെടാം.
1. ചിയാ സീഡ്
ചിയ പോലുള്ള വിത്തിനങ്ങളില്‍ കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. കൂടാതെ ഇവയില്‍ ഫൈബറും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയിട്ടുണ്ട്.
2. ബദാം
കാത്സ്യം, പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവ അടങ്ങിയതാണ് ബദാം. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.
3. ഇലക്കറികള്‍
കാത്സ്യം ധാരാളം അടങ്ങിയ ചീര പോലെയുള്ള ഇലക്കറികള്‍ കഴിക്കുന്നതും എല്ലുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.
4. മത്സ്യം
സാല്‍മണ്‍ പോലെയുള്ള ഫിഷില്‍ കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിന്‍ ഡിയും ഒമേഗ 3 ഫാറ്റി ആസിഡും ഇവയിലുണ്ട്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.
5. ഓറഞ്ച്
ഓറഞ്ച് പോലെയുള്ള സിട്രസ് പഴങ്ങളിലും കിവി, ആപ്രിക്കോട്ട് തുടങ്ങിയവയിലും കാത്സ്യം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇത്തരം പഴങ്ങള്‍ കഴിക്കുന്നതും എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.
6. വെണ്ടയ്ക്ക
കാത്സ്യം അടങ്ങിയ വെണ്ടയ്ക്ക കഴിക്കുന്നതും എല്ലുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.
7. പയറുവര്‍ഗങ്ങള്‍
പയറുവര്‍ഗങ്ങളില്‍ ഫൈബര്‍, പ്രോട്ടീന്‍, വിറ്റാമിനുകള്‍ എന്നിവയ്ക്ക് പുറമേ കാത്സ്യവും അടങ്ങിയിട്ടുണ്ട്. അതിനാല്‍ പയറുവര്‍ഗങ്ങള്‍ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.
8. പാലുല്‍പ്പന്നങ്ങള്‍
പാല്‍, ചീസ്, യോഗർട്ട് തുടങ്ങിയ പാലുല്‍പ്പന്നങ്ങളില്‍ കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ടെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.
9. എള്ള്
എള്ള് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും കാത്സ്യം ലഭിക്കാന്‍ സഹായിക്കും.
10. ഫിഗ്സ്
ഡ്രൈഡ് ഫിഗ്സിലും കാത്സ്യം അടങ്ങിയിട്ടുണ്ട്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: വിറ്റാമിൻ ബി6 കുറവാണോ? ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പഴങ്ങള്‍