'കണ്ടിരിക്കാൻ പറ്റുന്നില്ല'; വൃത്തിയില്ലാത്ത സാഹചര്യത്തില്‍ കേക്ക് ഉണ്ടാക്കുന്നത് വീഡിയോയില്‍
ബേക്കറി കടകളില്‍ വളരെ സാധാരണയായി കാണുന്ന, ആളുകള്‍ ചായയിലേക്കും മറ്റും വ്യാപകമായി സ്നാക്സ് ആയി ഉപയോഗിക്കുന്ന കേക്ക് - വൃത്തിഹീനമായ സാഹചര്യത്തില്‍ തയ്യാറാക്കുന്നതാണ് വീഡിയോയില്‍ കാണിക്കുന്നത്.
ഓരോ ദിവസവും സോഷ്യല്‍ മീഡിയയില്‍ വ്യത്യസ്തമായതും പുതുമയുള്ളതുമായ എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്, അല്ലേ? ഇവയില്‍ വലിയൊരു വിഭാഗം വീഡിയോകളും ഫുഡ് വീഡിയോകളായിരിക്കും എന്നതാണ് വാസ്തവം. മനുഷ്യര്‍ക്ക് ഏതൊരവസ്ഥയിലും ആകര്‍ഷണം തോന്നുന്ന ഒന്നാണല്ലോ ഭക്ഷണം. അതിനാല്‍ തന്നെ ഫുഡ് വീഡിയോകള്‍ എത്ര വന്നാലും കാഴ്ചക്കാരുണ്ടാകുമെന്ന കാര്യത്തില്‍ സംശയം വേണ്ട.
എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ വരികയോ പ്രചരിക്കുകയോ ചെയ്യുന്ന എല്ലാ ഫുഡ് വീഡിയോകളും കണ്ട് ആസ്വദിക്കാവുന്നത് മാത്രമായിരിക്കില്ല. ചിലതൊക്കെ നമുക്ക് പുതിയ വിവരങ്ങള്‍ പകര്‍ന്നുതരുന്ന, പുതിയ അനുഭവങ്ങള്‍ പകര്‍ന്നുതരുന്ന കാഴ്ചകളും ആയിരിക്കും.
ഇത്തരത്തില്‍ മിക്കവര്‍ക്കും പരിചിതമല്ലാത്തൊരു കാഴ്ച പങ്കുവയ്ക്കുന്നൊരു ഫുഡ് വീഡിയോയിലേക്കാണിനി പോകുന്നത്. ബേക്കറി കടകളില്‍ വളരെ സാധാരണയായി കാണുന്ന, ആളുകള്‍ ചായയിലേക്കും മറ്റും വ്യാപകമായി സ്നാക്സ് ആയി ഉപയോഗിക്കുന്ന കേക്ക് - വൃത്തിഹീനമായ സാഹചര്യത്തില്‍ തയ്യാറാക്കുന്നതാണ് വീഡിയോയില്‍ കാണിക്കുന്നത്.
വ്യാവസായികാടിസ്ഥാനത്തില്‍ കേക്ക് നിര്‍മ്മിക്കുന്ന ചെറിയൊരു ഫാക്ടറിയാണ് വീഡിയോയില്‍ കാണുന്നത്. ഇവിടെ വൃത്തിയില്ലാത്ത ചുറ്റുപാടിലാണ് കേക്ക് തയ്യാറാക്കുന്നത് എന്നതിന് പുറമെ കേക്ക് തയ്യാറാക്കുന്ന തൊഴിലാളികള്‍ കേക്കിന്‍റെ മാവിലേക്ക് പലവട്ടം കൈ മുഴുവനായി താഴ്ത്തുന്നതും മറ്റും വീഡിയോയില്‍ കാണുന്നുണ്ട്. തീര്‍ച്ചയായും ഇത് കാണാൻ അല്‍പം അസ്വസ്ഥതപ്പെടുത്തുന്ന ദൃശ്യം തന്നെയാണ്. ഇങ്ങനെയാണോ നമ്മളൊക്കെ കടകളില്‍ നിന്ന് വാങ്ങി കഴിക്കുന്ന കേക്ക് തയ്യാറാക്കുന്നത് എന്ന ചോദ്യമാണ് മിക്കവരും വീഡിയോയ്ക്ക് താഴെ കമന്‍റായി ഇടുന്നത്.
ഇങ്ങനെയെല്ലാം ഭക്ഷണസാധനങ്ങള്‍ വൃത്തിഹീനമായി തയ്യാറാക്കുന്നവരെ കണ്ടെത്തുകയും നിയമപരമായി അവര്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്യേണ്ടത് അധികൃതരുടെ ഉത്തരവാദിത്തമാണെന്നും എന്നാല്‍ അങ്ങനെയൊരു 'മോണിട്ടറിംഗ്' നടക്കുന്നില്ല എന്നതിന്‍റെ തെളിവാണിതെന്നും പലരും കമന്‍റിലൂടെ ചൂണ്ടിക്കാട്ടുന്നു.
വൈറലായ വീഡിയോ കണ്ടുനോക്കൂ...
Also Read:- 'വിറകടുപ്പിലെ പാചകം അപകടം'; പഠനം പറയുന്നു...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-