'വേസ്റ്റ്' കൊടുത്താല്‍ പകരം ഭക്ഷണം 'ഫ്രീ' ആയി നല്‍കുന്ന കഫേ
ഗുജറാത്തിലെ ജുനഗദിലാണ് വ്യത്യസ്തമായ ആസയവുമായി പ്രവര്‍ത്തിക്കുന്ന ഈ കഫേയുള്ളത്. നാല് ദിവസങ്ങള്‍ക്ക് മുമ്പ് ജുനഗദ് കളക്ടര്‍ ട്വിറ്ററിലൂടെ കഫേയെ കുറിച്ച് പങ്കുവച്ചതോടെയാണ് മിക്കവരും ഇതെക്കുറിച്ച് അറിയുന്നത്.
പരിസ്ഥിതിക്ക് ഹാനികരമായ കാര്യങ്ങള്‍ കണ്ടെത്തി, അതിന് പരിഹാരം കാണുന്നതിന് ഇന്നത്തെ യുവതലമുറ കാര്യമായ ശ്രമങ്ങള്‍ ( Environment Friendly ) തന്നെ നടത്തുന്നുണ്ട്. പരിസ്ഥിതി സൗഹാര്‍ദ്ദമായി ഏത് മേഖലയ്ക്കും പ്രവര്‍ത്തിക്കാൻ സാധിക്കും. എന്നാലിതിനി വേണ്ടി പരിശ്രമിക്കാൻ മിക്കവരും തയ്യാറല്ലെന്നതാണ് സത്യം.
പരിസ്ഥിതിക്ക് ഈ രീതിയില്‍ ഏറ്റവുമധികം ദോഷം വരുത്തുന്നത് പ്ലാസ്റ്റിക് മാലിന്യമാണ് ( Plastic Waste ). നിലവില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് രാജ്യത്ത് നിരോധിച്ചിട്ടുണ്ട്. ഇത്തരം ഉത്പന്നങ്ങള്‍ ഇനിയും ഉപയോഗിച്ചാല്‍ കനത്ത പിഴ ഈടാക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
ഈ പശ്ചാത്തലത്തില്‍ ഗുജറാത്തിലെ ഒരു കഫേ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുകയാണ്. പ്ലാസ്റ്റിക് 'വേസ്റ്റ്' ( Plastic Waste ) നല്‍കിയാല്‍ പകരം ഭക്ഷണം 'ഫ്രീ' ആയി നല്‍കുന്നൊരു കഫേയാണിത്. സ്ത്രീകളുടെ കൂട്ടായ്മയാണ് കഫേ നടത്തുന്നത്.
ഗുജറാത്തിലെ ജുനഗദിലാണ് വ്യത്യസ്തമായ ആസയവുമായി പ്രവര്‍ത്തിക്കുന്ന ഈ കഫേയുള്ളത്. നാല് ദിവസങ്ങള്‍ക്ക് മുമ്പ് ജുനഗദ് കളക്ടര്‍ ട്വിറ്ററിലൂടെ കഫേയെ കുറിച്ച് പങ്കുവച്ചതോടെയാണ് മിക്കവരും ഇതെക്കുറിച്ച് അറിയുന്നത്. വളരെ മികച്ചൊരു ആശയമാണിതെന്നും എത്രയോ പേര്‍ക്ക് ഇത് മാതൃകയാക്കാവുന്നതാണെന്നുമാണ് ഏവരും അഭിപ്രായപ്പെടുന്നത്.
ഇനി മാലിന്യം നല്‍കി, പകരം നല്‍കുന്ന ഭക്ഷണമാണെന്ന് കരുതി ഇവിടത്തെ വിഭവങ്ങള്‍ക്ക് നിലവാരക്കുറവില്ലെന്നും കഫേ സന്ദര്‍ശിച്ചവര്‍ പറയുന്നു. ഗുജറാത്തിന്‍റെ പരമ്പരാഗത വിഭവങ്ങള്‍ അടക്കം നല്ലൊരു മെനു തന്നെയാണ് കഫേയ്ക്കുള്ളതത്രേ. എന്തായാലും പരിസ്ഥിതിയെ സംരക്ഷിക്കുന്ന തരത്തില്‍ ഈ രീതിയില്‍ വിവിധ ആശയങ്ങള്‍ മുന്നോട്ടുവച്ചുകൊണ്ട് വ്യവസായ മേഖല നീങ്ങുന്നത് ( Environment Friendly ) തീര്‍ച്ചയായും അഭിനന്ദനാര്‍ഹം തന്നെയാണ്. അക്കാര്യത്തില്‍ ജുനഗദിലെ കഫേയ്ക്ക് നൂറ് മാര്‍ക്കും നല്‍കാം.
Also Read:- സിഗരറ്റ് കവറില്‍ മാറ്റം; തീരുമാനവുമായി കമ്പനികള്‍...