എല്ലുകളുടെ ആരോഗ്യത്തിനായി കുടിക്കാം ഈ ജ്യൂസ്

വിറ്റാമിനുകളും മിനറലുകളും ധാരാളമടങ്ങിയ ഭക്ഷണം ശീലമാക്കുകയാണ് എല്ലുകളുടെയും പേശികളുടെയും ആരോഗ്യ ക്ഷമതയ്ക്ക് ചെയ്യേണ്ടത്. 

Broccoli Juice for healthy bones

ആരോഗ്യകരമായ ഭക്ഷണശീലങ്ങളാണ് ആരോഗ്യമുള്ള എല്ലുകളുടെ പിന്നില്‍.  വിറ്റാമിനുകളും മിനറലുകളും ധാരാളമടങ്ങിയ ഭക്ഷണം ശീലമാക്കുകയാണ് എല്ലുകളുടെയും പേശികളുടെയും ആരോഗ്യ ക്ഷമതയ്ക്ക് ചെയ്യേണ്ടത്. അത്തരത്തില്‍ എല്ലുകളുടെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് ബ്രൊക്കോളി ജ്യൂസ്. നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് ബ്രൊക്കോളി. വിറ്റാമിൻ സി, കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക്, ഇരുമ്പ്, ഫൈബര്‍, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയതാണ്  ബ്രൊക്കോളി. കാത്സ്യം ധാരാളം അടങ്ങിയ ബ്രൊക്കോളി ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

ശരീരത്തിലെ കൊളസ്‌ട്രോള്‍ ലെവല്‍ കുറച്ച് ഹൃദയത്തെയും രക്തധമനികളയെും സംരക്ഷിക്കാനും ബ്രൊക്കോളി ജ്യൂസ് ഗുണം ചെയ്യാനും. പ്രമേഹരോഗത്തെ നിയന്ത്രിക്കാന്‍ ബ്രൊക്കോളിക്ക് കഴിയുമെന്നാണ് പല പഠനങ്ങളും പറയുന്നത്. കാര്‍ബോഹൈട്രേറ്റ് കുറഞ്ഞ ബ്രൊക്കോളി ജ്യൂസ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ബ്രൊക്കോളി ജ്യൂസ് പതിവായി കുടിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. കൂടാതെ ഇവ കണ്ണിന്‍റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. 

സള്‍ഫര്‍ ധാരാളം അടങ്ങിയിട്ടുള്ള പച്ചക്കറിയാണ് ബ്രൊക്കോളി. ഇത് കരളിലെ എല്ലാ വിഷാംശത്തേയും പുറത്തേക്ക് തള്ളാന്‍ സഹായിക്കും. ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും ബ്രൊക്കോളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിനും ബ്രൊക്കോളി കഴിക്കുന്നത് നല്ലതാണ്. ബ്രൊക്കോളിയിൽ അടങ്ങിയിട്ടുള്ള ചില ആന്റിഓക്സിഡന്റുകൾ ആണ് ഇതിന് സഹായിക്കുന്നത്. 100 ഗ്രാം ബ്രൊക്കോളിയില്‍ 34 കലോറിയാണ് അടങ്ങിയിരിക്കുന്നത്. ഫൈബറിനാല്‍ സമ്പന്നമായ പച്ചക്കറി കൂടിയാണ് ബ്രൊക്കോളി. അതിനാല്‍ ബ്രൊക്കോളി ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: ഈ ഏഴ് ഭക്ഷണങ്ങള്‍ ഒരിക്കലും വേവിക്കാതെ കഴിക്കല്ലേ...

youtubevideo

 

Latest Videos
Follow Us:
Download App:
  • android
  • ios