Health Tips: തലച്ചോറിന്‍റെ ആരോഗ്യത്തിനായി പതിവായി കഴിക്കേണ്ട എട്ട് ഭക്ഷണങ്ങള്‍

തലച്ചോറിന്‍റെ ആരോഗ്യത്തിനായി ഭക്ഷണ കാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. അത്തരത്തില്‍ തലച്ചോറിന്‍റെ ആരോ​ഗ്യത്തിനായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
 

brain sharpening foods to eat everyday

തലച്ചോറിന്‍റെ ആരോഗ്യത്തിനായി ഭക്ഷണ കാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. അത്തരത്തില്‍ തലച്ചോറിന്‍റെ ആരോ​ഗ്യത്തിനായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

1. ബ്ലൂബെറി

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ബ്ലൂബെറി പോലെയുള്ള ബെറി പഴങ്ങള്‍ കഴിക്കുന്നത് ഓര്‍മ്മശക്തി കൂട്ടാനും തലച്ചോറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. 

2. ഫാറ്റി ഫിഷ് 

 ഒമേഗ -3 ഫാറ്റി ആസിഡ് അടങ്ങിയ സാല്‍മണ്‍ പോലുള്ള ഫാറ്റി ഫിഷ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഓര്‍മ്മശക്തി കൂട്ടാനും തലച്ചോറിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

3. നട്സും സീഡുകളും

വിറ്റാമിനുകളും ആരോഗ്യകരമായ കൊഴുപ്പും ആന്‍റി ഓക്സിഡന്‍റുകളും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയ നട്സും സീഡുകളും കഴിക്കുന്നതും ബുദ്ധിവികാസത്തിനും തലച്ചോറിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്.

4. ഇലക്കറികള്‍ 

ചീര, ബ്രൊക്കോളി പോലെയുള്ള ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിന്‍ കെയും ബീറ്റാ കരോട്ടിനും മറ്റും  അടങ്ങിയ ഇലക്കറികള്‍ കഴിക്കുന്നതും തലച്ചോറിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും. 

5. ഇഞ്ചി 

ഇഞ്ചിയിലെ ജിഞ്ചറോളിന് ആന്‍റി- ഓക്സിഡന്‍റ് , ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇതും തലച്ചോറിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്തേക്കും. അതിനാല്‍ ഇഞ്ചിയും ഡയറ്റില്‍ ഉള്‍പ്പെടുത്തുക. 

6. മഞ്ഞള്‍

മഞ്ഞളിലെ കുര്‍കുമിന്‍ തലച്ചോറിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും. 

7. മുട്ട

വിറ്റാമിനുകളും മറ്റ് പോഷകങ്ങളും അടങ്ങിയ മുട്ട കഴിക്കുന്നതും തലച്ചോറിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. 

8. ഡാര്‍ക്ക് ചോക്ലേറ്റ്

കഫൈനും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നതും തലച്ചോറിന് ഗുണം ചെയ്യും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.  

Also read: പതിവായി രാവിലെ ഒരു അല്ലി വെളുത്തുള്ളി കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios