'അനാക്കോണ്ട ഗ്രില്‍'; പുതിയ വീഡിയോയുമായി ഫിറോസ് ചുട്ടിപ്പാറ
35 കിലോ ഭാരം വരുന്ന കൂറ്റൻ അനാക്കോണ്ട പാമ്പിനെയാണ് ഫിറോസും സംഘവും കനലില്‍ ചുട്ടെടുക്കുന്നത്. ഇതിന്‍റെ തൊലിയുരിക്കുന്നത് തൊട്ട് ഗ്രില്‍ സ്പെഷ്യല്‍ മസാല തയ്യാറാക്കി മാരിനേറ്റ് ചെയ്യുന്നതും കരിയുപയോഗിച്ച് ചുട്ടെടുക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം.
വ്യത്യസ്തമാര്‍ന്ന രുചികള്‍ തേടി കണ്ടുപിടിച്ച് അതിനെ കാണികള്‍ക്കായി അവതരിപ്പിക്കുന്നയാളാണ് ബ്ലോഗര്‍ ഫിറോസ് ചുട്ടിപ്പാറ ( Firoz Chuttipara ). പലപ്പോഴും ഫിറോസിന്‍റെ വീഡിയോകള്‍ വ്യാപകമായ രീതിയില്‍ പ്രചരിക്കപ്പെടുകയും പങ്കുവയ്ക്കപ്പെടുകയും ചെയ്യാറുണ്ട്.
പാലക്കാട് സ്വദേശിയായ ഫിറോസ് കേരളത്തില്‍ മാത്രമല്ല, ഇതര സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും വരെ ഇങ്ങനെ രുചിവൈവിധ്യങ്ങള്‍ തേടി യാത്ര പോകാറുണ്ട്.
അത്തരത്തില്‍ ഇന്തോനേഷ്യയില്‍ പോയി ചെയ്തൊരു വീഡിയോ ആണിപ്പോള്‍ ഫേസ്ബുക്കില്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്. അനാക്കോണ്ട ഇനത്തില്‍ പെട്ട പാമ്പിനെ ( Snake Grill ) മുഴുവനായി ഗ്രില്‍ ചെയ്തെടുത്തിരിക്കുകയാണ് ഫിറോസ്.
35 കിലോ ഭാരം വരുന്ന കൂറ്റൻ അനാക്കോണ്ട പാമ്പിനെയാണ് ഫിറോസും ( Firoz Chuttipara ) സംഘവും കനലില്‍ ചുട്ടെടുക്കുന്നത്. ഇതിന്‍റെ തൊലിയുരിക്കുന്നത് തൊട്ട് ഗ്രില്‍ സ്പെഷ്യല്‍ മസാല തയ്യാറാക്കി മാരിനേറ്റ് ചെയ്യുന്നതും കരിയുപയോഗിച്ച് ചുട്ടെടുക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം.
ഒടുവില്‍ തയ്യാറായ പാമ്പ് ഗ്രില്‍ ( Snake Grill ) എല്ലാവരും കൂടി ഒരുമിച്ച് കഴിക്കുകയാണ്. ഫിറോസ് ഒഴികെ എല്ലാവരും ഇത് രുചിച്ചുനോക്കുന്നത് വീഡിയോയില്‍ കാണാം. മലയാളികളും ഇക്കൂട്ടത്തിലുണ്ട്. എല്ലാവരും ഈ വിഭവത്തെ കുറിച്ച് മികച്ച അഭിപ്രായമാണ് നല്‍കുന്നത്. എന്നാല്‍ ഇന്ത്യയില്‍ പാമ്പുകളെ ഇത്തരത്തില്‍ പാകം ചെയ്യാൻ സാധിക്കില്ല. കാരണം ഇവിടെ ഇത് നിയമവിരുദ്ധമാണ്. ഇക്കാര്യം ഫിറോസ് പ്രത്യേകം വീഡിയോയില്‍ പരാമര്‍ശിക്കുന്നുമുണ്ട്.
വീഡിയോ കാണാം...
Also Read:- ഇത് 25 കിലോ ഭാരമുള്ള ലോലിപോപ്പ്; വൈറലായി വീഡിയോ