ഇത്തവണത്തെ പാചക പരീക്ഷണം സ്ട്രോബെറിയില്‍; വിമര്‍ശനവുമായി സൈബര്‍ ലോകം
സ്ട്രോബെറി കൊണ്ടുള്ള പരീക്ഷണം ആണ് ഇവിടെ ഈ ബ്ലോഗര്‍ ചെയ്യുന്നത്. സ്ട്രോബെറി ഉപയോഗിച്ച് പാസ്ത തയ്യാറാക്കുകയാണ് വീഡിയോയില്‍.
വിചിത്രമായ പല വിഭവങ്ങളുടെയും 'കോമ്പിനേഷനു'കളില്‍ പരീക്ഷണം നടക്കുന്ന സമയമാണിത്. ഇത്തരം കോമ്പിനേഷനു'കള്‍ തയ്യാറാക്കുന്നത് അധികവും വഴിയോര കച്ചവടക്കാരാണ്. പിസ പാനീപൂരി, ചോക്ക്ലേറ്റ് പറാത്ത, കോള്‍ഡ് കോഫീ മാഗി, ചോക്ലേറ്റ് ബിരിയാണി, കെച്ചപ്പ് ചേര്‍ത്ത തണ്ണിമത്തന്‍, ഐസ്‌ക്രീം ദോശ, ഐസ്‌ക്രീം വടാപാവ്, പുഴുങ്ങിയ മുട്ട ചായയില്‍ മുക്കി കഴിക്കുക തുടങ്ങിയ അമ്പരിപ്പിക്കുന്ന തരം വിഭവങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്. ഫുഡ് ബ്ലോഗര്‍മാര്‍ ഇത് സോഷ്യല്‍ മീഡിയയിലൂടെ ഭക്ഷണപ്രേമികളുടെ മുന്നിലെത്തിക്കുകയും ചെയ്യുന്നു. പലതും നല്ല രീതിയിലുള്ള വിമര്‍ശനങ്ങള്‍ നേരിടുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ അത്തരത്തിലൊരു പാചക പരീക്ഷണത്തിന്‍റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സ്ട്രോബെറി കൊണ്ടുള്ള പരീക്ഷണം ആണ് ഇവിടെ ഈ ബ്ലോഗര്‍ ചെയ്യുന്നത്. സ്ട്രോബെറി ഉപയോഗിച്ച് പാസ്ത തയ്യാറാക്കുകയാണ് വീഡിയോയില്‍. ഒലീവ് ഓയില്‍ ഉപയോഗിച്ച് ആദ്യം പാന്‍ ചൂടാക്കുന്നു. ശേഷം കുറച്ച് വെളുത്തുള്ളി അരിഞ്ഞത് ചേര്‍ക്കുന്നു. ഇതിനു ശേഷമാണ് കുറച്ച് സ്ട്രോബെറികള്‍ അരിഞ്ഞത് ചേര്‍ക്കുന്നത്. ഒപ്പം ഉപ്പും കുരുമുളകും, മുളകുപൊടിയുമൊക്കെ ചേര്‍ത്തു. അത് തിളയ്ക്കുമ്പോഴേയ്ക്കും തെളപ്പിച്ച പാസ്ത ചേര്‍ക്കുന്നു. പാകം ആകുമ്പോഴേയ്ക്കും സ്ട്രോബെറി പാസ്ത റെഡി.
ഇന്‍സ്റ്റഗ്രാമിലൂടെ ആണ് ഇതിന്‍റെ വീഡിയോ പ്രചരിക്കുന്നത്. തക്കാളിക്ക് പകരമാണ് സ്ട്രോബെറി ചേര്‍ത്തതെന്നും വിചാരിച്ച പോലെ അല്ല നല്ല രുചിയുണ്ടായിരുന്നു എന്നും ക്യാപ്ഷനില്‍ പറയുന്നു. 46000-ല്‍ അധികം ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്. പാസ്ത പ്രേമികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പോസ്റ്റിന് താഴെ പ്രതികരണങ്ങള്‍ രേഖപ്പെടുത്തി. 'വെറുപ്പിച്ചു' എന്നാണ് ആളുകളുടെ അഭിപ്രായം. 'ഈ ക്രൂരത വേണ്ടായിരുന്നു' എന്നും പാസ്താ പ്രേമികള്‍ കമന്‍റ് ചെയ്തു.
Also Read: ഇതാണത്രേ 'ചിരട്ട ചായ'; വിമര്‍ശവുമായി സൈബര്‍ ലോകം