കുരുമുളകിട്ട നാരങ്ങ വെള്ളം കുടിച്ചിട്ടുണ്ടോ? ഇതാ റെസിപ്പി

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ ചെറുനാരങ്ങ കൊണ്ടുള്ള വിവിധ ഇനം പാനീയങ്ങള്‍. ഇന്ന് സുർജിത് തയ്യാറാക്കിയ പാചകക്കുറിപ്പ്.

black pepper lemon water recipe

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും. 

black pepper lemon water recipe

 

നിരവധി വിറ്റാമിനുകളും പോഷകങ്ങളും  അടങ്ങിയ ഒരു സിട്രസ് ഫ്രൂട്ടാണ് നാരങ്ങ. ആന്‍റി ഓക്സിഡന്റുകളും വിറ്റാമിന്‍ സിയും അടങ്ങിയ നാരങ്ങാ വെള്ളത്തില്‍ കുരുമുളക് പൊടിയും കൂടി ചേര്‍ത്ത് കുടിക്കുന്നത് അതിന്‍റെ ഗുണങ്ങളെ കൂട്ടാന്‍ സഹായിക്കും. 

വേണ്ട ചേരുവകൾ

കുരുമുളക് പൊടി -1/2 സ്പൂൺ 
നാരങ്ങാ നീര് -2 എണ്ണം 
വെള്ളം -3 ഗ്ലാസ്‌ 
ഐസ് ക്യൂബ് -5 എണ്ണം 
ഉപ്പ് - 1 നുള്ള് 
പഞ്ചസാര -4 സ്പൂൺ 

തയ്യാറാക്കുന്ന വിധം 

ആദ്യം മിക്സിയുടെ ജാറിലേയ്ക്ക് നാരങ്ങ ചെറിയ കഷ്ണങ്ങളായിട്ട് മുറിച്ചെടുക്കുക. ഇനി അതിലേയ്ക്ക് കുറച്ച് കുരുമുളകുപൊടിയും ആവശ്യത്തിന് പഞ്ചസാരയും വെള്ളവും ചേർത്ത് നല്ലതുപോലെ അടിച്ചെടുക്കുക. ശേഷം ഇത് നന്നായിട്ടൊന്ന് അരിച്ചെടുത്ത് ഒരു ഗ്ലാസിലേക്ക് മാറ്റി ഐസ് ക്യൂബുമിട്ട് കുടിക്കാവുന്നതാണ്. 

Also read: രുചികരവും ആരോഗ്യപ്രദവുമായ ജിഞ്ചര്‍ ലെമണ്‍ ജ്യൂസ് തയ്യാറാക്കാം; റെസിപ്പി

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios