ഇത്തവണയും സ്റ്റാര്‍ ബിരിയാണി തന്നെ; സ്വിഗ്ഗിയിൽ 2024-ൽ ഓര്‍ഡര്‍ ചെയ്തത് 8.3 കോടി ബിരിയാണി

സ്വിഗ്ഗി പുറത്തുവിട്ട കണക്കുകൾ പ്രകാരം തുടർച്ചയായ 9-ാം വർഷമാണ് ബിരിയാണി ഇത്തരത്തില്‍ പ്രിയ ഭക്ഷണമാകുന്നത്. 

biryani has been ordered 158 times per minute in 2024

2024-ലും സ്വിഗ്ഗി വഴി ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചെയ്തത് ബിരിയാണി തന്നെ. ഈ വര്‍ഷം സ്വിഗ്ഗി വഴി ഇന്ത്യക്കാർ വാങ്ങി കഴിച്ചത് 8.3 കോടി ബിരിയാണി. വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ജനുവരി ഒന്ന് മുതല്‍ നവംമ്പര്‍ 22 -വരെ സ്വിഗ്ഗിക്ക് ലഭിച്ച ഓര്‍ഡറുകളില്‍ ഏറ്റവും കൂടുതല്‍ ബിരിയാണിയാണെന്ന് പറയുന്നത്. സ്വിഗ്ഗി പുറത്തുവിട്ട കണക്കുകൾ പ്രകാരം തുടർച്ചയായ 9-ാം വർഷമാണ് ബിരിയാണി ഇത്തരത്തില്‍ പ്രിയ ഭക്ഷണമാകുന്നത്. 

ബിരിയാണിയില്‍ തന്നെ ചിക്കന്‍ ബിരിയാണിക്കാണ്  ആരാധകര്‍ ഏറെ. 49 ദശലക്ഷം ചിക്കന്‍ ബിരിയാണി ഓര്‍ഡറുകളാണ് ലഭിച്ചതെന്നും കണക്കുകള്‍ പറയുന്നു. മിനിറ്റില്‍ 158 ബിരിയാണി, അതായത് ഓരോ സെക്കന്‍റിലും രാജ്യത്തെ രണ്ടുപേര്‍ വീതം ബിരിയാണി ഓര്‍ഡര്‍ ചെയ്തെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതും അര്‍ദ്ധരാത്രി 12-നും രണ്ടുമണിക്കുമിടയിലാണ് ഏറ്റവും കൂടുതല്‍ ബിരിയാണി ഓര്‍ഡറുകള്‍ ലഭിച്ചിരിക്കുന്നത്. 'ലേറ്റ് നൈറ്റ് ക്രേവിങ്സ്' പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ബിരിയാണി. ഈ പട്ടികയില്‍ ആദ്യം ഇടം പിടിച്ചിരിക്കുന്നത് ചിക്കന്‍ ബര്‍ഗറാണ്. 

സ്വിഗ്ഗിയില്‍ നിന്ന് ട്രെയിന്‍ യാത്രക്കാര്‍ ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചെയ്തതും ബിരിയാണിയാണ്. ഐ.ആര്‍.സി.ടി.സിയുമായി ചേര്‍ന്ന് ട്രെയിന്‍ യാത്രക്കിടയില്‍ വിവിധ സ്റ്റേഷനുകളില്‍ ഭക്ഷണമെത്തിക്കുന്ന സേവനവും സ്വിഗ്ഗിക്കുണ്ട്. വ്യക്തി വിവരങ്ങള്‍ വെളിപ്പെടുത്താതെ 25000 ബിരിയാണി ഓര്‍ഡറുകളാണ് സ്വിഗ്ഗിയിലേക്കെത്തിത്. ദോശയ്ക്കാണ് 2024ലെ ഓർഡറുകളിൽ രണ്ടാംസ്ഥാനം. 2.3 കോടി ഓർഡറുകളാണ് ദോശയ്ക്ക് ലഭിച്ചത്. 

Also read: നല്ല കൊളസ്ട്രോൾ അഥവാ എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ കൂട്ടാന്‍ സഹായിക്കുന്ന നട്സും ഡ്രൈ ഫ്രൂട്ട്സും

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios