ബയോട്ടിൻ അടങ്ങിയ ഈ ഭക്ഷണങ്ങള്‍ കഴിക്കൂ; ചര്‍മ്മത്തിലും തലമുടിയിലും വ്യത്യാസമറിയാം...
ബയോട്ടിന്‍റെ കുറവു മൂലം തലമുടി കൊഴിച്ചില്‍ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. അതുപോലെ യുവത്വവും തിളക്കവുമുള്ള ചര്‍മ്മത്തിനും ബയോട്ടിന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ നല്ലതാണ്. ബയോട്ടിന്‍റെ കുറവ് മൂലം നഖങ്ങളുടെ ആരോഗ്യവും മോശമാകാം.
ചർമ്മത്തിന്‍റെയും തലമുടിയുടെയും നഖങ്ങളുടെയും ആരോഗ്യത്തിന് ഒരുപോലെ വേണ്ട ഒരു പോഷകമാണ് ബയോട്ടിൻ. വിറ്റാമിൻ-ബി 7 എന്നും അറിയപ്പെടുന്ന ബയോട്ടിൻ ഭക്ഷണത്തിലൂടെ നമുക്ക് ലഭിക്കുന്ന ഒരു പോഷകമാണ്. ബയോട്ടിന്‍റെ കുറവു മൂലം തലമുടി കൊഴിച്ചില്‍ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. അതുപോലെ യുവത്വവും തിളക്കവുമുള്ള ചര്‍മ്മത്തിനും ബയോട്ടിന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ നല്ലതാണ്. ബയോട്ടിന്‍റെ കുറവ് മൂലം നഖങ്ങളുടെ ആരോഗ്യവും മോശമാകാം. അത്തരത്തില്‍ ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും നഖങ്ങളുടെയും ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ബയോട്ടിന്‍ അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...
ഒന്ന്...
മുട്ടയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മുട്ടയുടെ മഞ്ഞക്കരുവില്‍ ബയോട്ടിൻ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവയില്‍ പ്രോട്ടീനും വിറ്റാമിനുകളും ധാരാളം ഉണ്ട്. ഇവയെല്ലാം ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും നഖങ്ങളുടെയും ആരോഗ്യത്തിന് നല്ലതാണ്.
രണ്ട്...
ബദാം ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ബയോട്ടിന്‍ ധാരാളം അടങ്ങിയ ഒരു നട്സാണ് ബദാം. അതിനാല്‍ ഇവ കഴിക്കുന്നതും ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിന് ഗുണം ചെയ്യും.
മൂന്ന്...
മധുരക്കിഴങ്ങ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ബയോട്ടിന്‍, ബീറ്റാ കരോട്ടിൻ, വിറ്റാമിൻ എ എന്നിവ അടങ്ങിയ ഇവ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
നാല്...
മഷ്റൂം ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ബയോട്ടിന്‍ ധാരാളം അടങ്ങിയ കൂണ്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിന് ഏറെ നല്ലതാണ്.
അഞ്ച്...
ചീരയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ബയോട്ടിന് പുറമേ വിറ്റാമിന്‍ എ, കെ, ഫോളേറ്റ് തുടങ്ങിയവയും അടങ്ങിയ ചീര കഴിക്കുന്നത് തലമുടിയുടെയും ചര്‍മ്മത്തിന്‍റെയും ആരോഗ്യത്തിന് ഗുണം ചെയ്യും.
ആറ്...
സൂര്യകാന്തി വിത്തുകളാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളും ആരോഗ്യകരമായ കൊഴുപ്പും ബയോട്ടിനും അടങ്ങിയ സൂര്യകാന്തി വിത്തുകളും ഡയറ്റില്‍ ഉള്‍പ്പെടുത്താം.
ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: അടിവയറ്റിലെ കൊഴുപ്പിനെ അകറ്റാന്‍ കഴിക്കാം കാര്‍ബോഹൈട്രേറ്റ് കുറഞ്ഞ ഈ ഭക്ഷണങ്ങള്‍...