പപ്പായയുടെ കുരു കഴിക്കുന്നത് കൊണ്ടുള്ള ഈ ഗുണങ്ങള്‍ അറിയാമോ?

പ്രോട്ടീനുകളുടെ കലവറയാണ് പപ്പായയുടെ കുരു. അതിനാല്‍ ശരീരത്തിന് പ്രോട്ടീന്‍ ലഭിക്കാന്‍ പപ്പായയുടെ കുരു ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. 

Benefits Of Papaya Seeds you might not notice

നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒരു ഫലമാണ് പപ്പായ. വിറ്റാമിനുകളായ സി, ബി, ഇ, പൊട്ടാസ്യം, ഫൈബർ, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയ പപ്പായ പോലെ തന്നെ പപ്പായയുടെ കുരുവും ആരോഗ്യത്തിന് ഏറെ നല്ലതാണ്.പ്രോട്ടീനുകളുടെ കലവറയാണ് പപ്പായയുടെ കുരു. അതിനാല്‍ ശരീരത്തിന് പ്രോട്ടീന്‍ ലഭിക്കാന്‍ പപ്പായയുടെ കുരു ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. 

പപ്പായയുടെ കുരുവില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ പപ്പായ കുരുവില്‍ പപ്പൈന്‍ എന്ന എന്‍സൈമും അടങ്ങിയിട്ടുണ്ട്. ഇത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും സഹായിക്കും. ഭക്ഷണത്തിന് ശേഷം ഒരു ടീസ്പൂൺ പപ്പായ കുരു കഴിക്കുന്നത് ദഹനക്കേടിനെ തടയാനും ഗുണം ചെയ്യും.   കുടലിന്‍റെ ആരോഗ്യത്തിനും പപ്പായ കുരു കഴിക്കുന്നത് നല്ലതാണ്. പപ്പായ കുരുവിലുള്ള ഒലീക് ആസിഡ്, മോണോ-സാച്വറേറ്റഡ് ഫാറ്റി ആസിഡ്സ് എന്നിവയും കൊളസ്ട്രോള്‍ നിയന്ത്രണത്തിന് സഹായിക്കുന്നു. ഇതുവഴി ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കും. പപ്പായ കുരുവില്‍ ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ കരളിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. പപ്പായ കുരുവില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. 

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ പപ്പായ കുരു ചില തരം ക്യാൻസർ സാധ്യതകള തടയാനും സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ പപ്പായ കുരു ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. ഇവ വിശപ്പിനെ കുറയ്ക്കാനും അതുവഴി ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. ഇവ ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിനും ഏറെ നല്ലതാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: തണ്ണിമത്തന്‍ കുരുവിന്‍റെ ഈ ഗുണങ്ങളെ അറിയാതെ പോകരുതേ...

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios