മുപ്പത് കഴിഞ്ഞ പുരുഷന്മാര്‍ വെണ്ടയ്ക്കയിട്ട് വച്ച വെള്ളം കുടിക്കൂ, അറിയാം ഗുണങ്ങള്‍

ജീവിതശൈലിയിലെ മാറ്റങ്ങളും ജോലി തിരക്കുകള്‍ മൂലവും മോശം ഭക്ഷണരീതികള്‍ കാരണവും വളരെ ചെറുപ്പത്തില്‍ തന്നെ പല രോഗങ്ങളും അവരെ തേടിയെത്താം. 

benefits of okra water for 30 plus men

പുരുഷന്മാര്‍ പലപ്പോഴും അവരുടെ ആരോഗ്യ കാര്യത്തില്‍ ശ്രദ്ധിക്കാറില്ല.  ജീവിതശൈലിയിലെ മാറ്റങ്ങളും ജോലി തിരക്കുകള്‍ മൂലവും മോശം ഭക്ഷണരീതികള്‍ കാരണവും വളരെ ചെറുപ്പത്തില്‍ തന്നെ പല രോഗങ്ങളും അവരെ തേടിയെത്താം. മുപ്പത് കഴിഞ്ഞ പുരുഷന്മാര്‍ വെണ്ടയ്ക്കയിട്ട് വച്ച വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം: 

1. എല്ലുകളുടെ ആരോഗ്യം 

മുപ്പത് വയസ് കഴിഞ്ഞാല്‍ എല്ലുകളുടെ സാന്ദ്രത നഷ്ടപ്പെടാനും എല്ലുകളുടെ ആരോഗ്യം മോശമാകാനും സാധ്യത ഉണ്ട്. വിറ്റാമിന്‍ കെ, കാത്സ്യം തുടങ്ങിയവ അടങ്ങിയ വെണ്ടയ്ക്കാ വെള്ളം കുടിക്കുന്നത് ഓസ്റ്റിയോപെറോസീസ് സാധ്യത കുറയ്ക്കാനും എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ഇതിനായി നാലോ അഞ്ചോ വെണ്ടയ്ക്ക കീറി രണ്ട് ഗ്ലാസ് വെള്ളത്തില്‍ കുതിര്‍ത്തുവയ്ക്കുക. മണിക്കൂറുകള്‍ക്ക് ശേഷം  വെണ്ടയ്ക്ക നന്നായി ഞരടി ഇതിലെ കൊഴുപ്പ് വെള്ളത്തിലേയ്ക്ക് പകര്‍ത്തിയെടുത്ത് ഈ വെള്ളം കുടിക്കാം. വേണമെങ്കില്‍, ഇതില്‍ നാരങ്ങാ നീരോ തേനോ ചേര്‍ത്ത് കുടിക്കാം. 

2. പ്രമേഹം

മുപ്പത് കഴിഞ്ഞ പുരുഷന്മാരില്‍ പ്രമേഹത്തിനുള്ള സാധ്യതയും കൂടാം. ആന്‍റി ഡയബറ്റിക്ക് ഗുണങ്ങളും ഫൈബറും അടങ്ങിയ വെണ്ടയ്ക്കാ വെള്ളം കുടിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.  

3. രോഗ പ്രതിരോധശേഷി 

വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ വെണ്ടയ്ക്കാ വെള്ളം കുടിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും. 

4. ദഹനം 

ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ വെണ്ടയ്ക്കയിട്ട് വച്ച വെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും സഹായിക്കും.  

5. ഹൃദയാരോഗ്യം 

നാരുകളു ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ വെണ്ടയ്ക്കാ വെള്ളം കുടിക്കുന്നത് ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

6. കണ്ണുകളുടെ ആരോഗ്യം 

വിറ്റാമിന്‍ എയും ബീറ്റാ കരോട്ടിനും അടങ്ങിയ വെണ്ടയ്ക്കാ വെള്ളം കുടിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: പ്രമേഹം: ഇൻസുലിൻ പ്രതിരോധം കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios