Horse gram: വണ്ണം കുറയ്ക്കാന്‍ മുതിര കൊണ്ട് പരിഹാരം; അറിയാം ഇക്കാര്യങ്ങള്‍...

മുതിര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. മുതിരയില്‍ കലോറി വളരെ കുറവാണ്. 

Benefits of Horse gram for weight loss

അമിത വണ്ണം എങ്ങനെയെങ്കിലും ഒന്ന് കുറയ്ക്കാന്‍ ശ്രമിക്കുകയാണ് ഇന്ന് പലരും. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പല തരത്തിലുള്ള ഡയറ്റ് പ്ലാനുകളും  പരീക്ഷിക്കുന്നുണ്ടാകാം. മാറിയ ജീവിത ശൈലിയാണ്  അമിത വണ്ണത്തിന് പ്രധാന കാരണം. വണ്ണം കുറയ്ക്കാനായി ആദ്യം ആരോഗ്യകരമായ ഭക്ഷണശീലവും ചിട്ടയായ ജീവിതശൈലിയും കെട്ടിപ്പടുത്തുകയാണ് വേണ്ടത്. കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയുമാണ് ഇക്കൂട്ടര്‍ ചെയ്യേണ്ടത്. 

അതോടൊപ്പം മുതിര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. മുതിരയില്‍ കലോറി വളരെ കുറവാണ്. പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണം ആണ് മുതിര. 100 ഗ്രാം മുതിരയില്‍ 22 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ തന്നെ വിശപ്പിനെ നിയന്ത്രിക്കാന്‍ ഇവ സഹായിക്കും. കൂടാതെ ഇവയില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. 100 ഗ്രാം മുതിരയില്‍ 8 ഗ്രാം ഫൈബറുണ്ട്. അതുകൊണ്ട് വിശപ്പിനെ നിയന്ത്രിക്കാനും അതുവഴി വണ്ണം കുറയ്ക്കാനും മുതിര ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

കൂടാതെ, ഇത് നമ്മളുടെ ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ ലെവല്‍ കുറയ്ക്കാനും സഹായിക്കും. അതോടൊപ്പം ശരീരത്തിന് ഗുണകരമാകുന്ന നല്ല കൊളസ്‌ട്രോളിന്റെ അളവ് കൂട്ടാനും ഇത് സഹായിക്കുന്നുണ്ട്. അതിനാല്‍ ഇത് ഹൃദയത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കുകയും ഹൃദയാഘാതം വരാതെ സംരക്ഷിക്കുകയും ചെയ്യുന്നു.  ദഹനത്തിനും മുതിര മികച്ചതാണ്. പ്രമേഹ രോഗികള്‍ക്കും ഇവ കഴിക്കുന്നത് ഗുണം ചെയ്യും. മുതിര, ശരീരത്തിലെ ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് ലെവല്‍ നിയന്ത്രിക്കുകയും രക്തത്തിലെ പഞ്ചസ്സാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

ചര്‍മ്മ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും മുതിര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ചര്‍മ്മത്തിലുണ്ടാകുന്ന ചൊറിച്ചില്‍, അണുബാധകള്‍ എന്നിവ കുറയ്ക്കാന്‍  മുതിര സഹായിക്കും. ഇതില്‍ ആന്റിബാക്ടീരിയല്‍, ആന്റിമൈക്രോബയല്‍, ആന്റിഓക്‌സിഡന്റ് ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തെ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ സഹായിക്കും. 

Also Read: എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് കഴിക്കാം ഈ ഏഴ് ഭക്ഷണങ്ങള്‍...

Latest Videos
Follow Us:
Download App:
  • android
  • ios