ഡയറ്റില്‍ കറുവപ്പട്ടയിട്ട ചായ ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍
ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും ആന്‍റി ഇന്‍ഫ്ലമേറ്ററി, ആന്‍റി മൈക്രോബിയല്‍ ഗുണങ്ങളും അടങ്ങിയ കറുവപ്പട്ടയിട്ട ചായ കുടിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാതിരിക്കാനും സഹായിക്കും.
നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു സുഗന്ധവ്യഞ്ജനാണ് കറുവപ്പട്ട. ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും ആന്‍റി ഇന്‍ഫ്ലമേറ്ററി, ആന്‍റി മൈക്രോബിയല്‍ ഗുണങ്ങളും അടങ്ങിയ കറുവപ്പട്ടയിട്ട ചായ കുടിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാതിരിക്കാനും സഹായിക്കും.
ഇതിനായി ഒരു ഗ്ലാസ് വെള്ളത്തില്‍ അരയിഞ്ചോളം വലുപ്പത്തിലുള്ള കറുവപ്പട്ട ഇട്ടുവച്ച് രാവിലെ ഈ വെള്ളം കുടിക്കുക. പിസിഒസ് ഉള്ളവര്‍ക്കും ഇവ കുടിക്കാവുന്നതാണ്. കറുവപ്പട്ടയിട്ട ചായ കുടിക്കുന്നത് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും സഹായിക്കും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കും. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും കറുവപ്പട്ട ചായ കുടിക്കാവുന്നതാണ്. ഇവ കുടിക്കുന്നത് വിശപ്പ് കുറയ്ക്കാനും വയറിലെ കൊഴുപ്പിനെ പുറംന്തള്ളാനും സഹായിക്കും.
കറുവപ്പട്ടയിട്ട ചായ കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും ഗ്യാസ് കയറി വയര്‍ വീര്‍ത്ത് വീര്‍ത്തിരിക്കുന്ന അവസ്ഥയെ നിയന്ത്രിക്കാനും, ദഹനക്കേട്, മലബന്ധം എന്നിവയെ തടയാനും സഹായിക്കും. ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങള്‍ അടങ്ങിയ കറുവപ്പട്ട ചായ കുടിക്കുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തിനും ഓര്‍മ്മശക്തി കൂട്ടാനും നല്ലതാണ്. അതുപോലെ ശരീരത്തിലെ രക്തയോട്ടം കൂട്ടാനും ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: അമിത വണ്ണം കുറയ്ക്കാന്‍ രാവിലെ വെറുംവയറ്റില്‍ കഴിക്കേണ്ട വിത്തുകള്‍