പച്ചക്കായ കഴിക്കുന്നത് ശരീരത്തിന് നല്ലതാണോ?

പച്ചക്കായ കൊണ്ട് പല വിഭവങ്ങളും ഉണ്ടാക്കാറുണ്ട്. തോരന്‍ മുതല്‍ ഉപ്പേരി വരെ നമ്മള്‍ പച്ചക്കായ കൊണ്ട് ഉണ്ടാക്കാറുണ്ട്. എരിശ്ശേരി, അവിയല്‍, ബജി ഇങ്ങനെ പോകും പച്ചക്കായ കൊണ്ടുള്ള വിഭവങ്ങള്‍. 

benefits of green banana you must know azn

പച്ചക്കായ എല്ലാവരുടെയും വീടുകളിലെ ഇഷ്ടവിഭവമായിരിക്കും. പച്ചക്കായ കൊണ്ട് പല വിഭവങ്ങളും ഉണ്ടാക്കാറുണ്ട്. തോരന്‍ മുതല്‍ ഉപ്പേരി വരെ നമ്മള്‍ പച്ചക്കായ കൊണ്ട് ഉണ്ടാക്കാറുണ്ട്. എരിശ്ശേരി, അവിയല്‍, ബജി ഇങ്ങനെ പോകും പച്ചക്കായ കൊണ്ടുള്ള വിഭവങ്ങള്‍. എന്നാല്‍ പച്ചക്കായയുടെ ആരോഗ്യ ഗുണത്തെ കുറിച്ച് ഇപ്പോഴും  പലര്‍ക്കും വലിയ ധാരണയില്ല. 

പച്ചക്കായയുടെ ആരോഗ്യ ഗുണങ്ങളെ കുറിച്ച് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയാണ് ഇപ്പോള്‍ ന്യൂട്രീഷ്യനിസ്റ്റായ ലവ്നീത് ഭദ്ര.  അവ എന്തൊക്കെയാണെന്ന് നോക്കാം. 

ഒന്ന്... 

പച്ചക്കായയിൽ നാരുകൾ  ധാരാളം ഉണ്ട്. 100 ഗ്രാം കായയിൽ 2.6 ഗ്രാം നാരുകൾ ആണുള്ളത്. അതിനാല്‍ ഇവ ദഹനത്തിന് ഏറെ ഗുണം ചെയ്യും. മലബന്ധത്തെ തടയാനും കുടലിന്‍റെ ആരോഗ്യത്തിനുമൊക്കെ ഇവ സഹായിക്കും. 

രണ്ട്... 

പച്ചക്കായയില്‍ പൊട്ടാസ്യം ധാരാളം ഉണ്ട്. അതിനാല്‍ രക്തസമ്മർദം നിയന്ത്രിച്ചു നിർത്താനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കും. 

മൂന്ന്...

പ്രമേഹ രോഗികള്‍ക്ക് കഴിക്കാന്‍ പറ്റിയ ഒന്നാണ് പച്ചക്കായ. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ നാരുകൾ അടങ്ങിയ ഇവ സഹായിക്കും. പച്ചക്കായുടെ ഗ്ലൈസമിക് സൂചികയും കുറവാണ്. 

നാല്...

പച്ചക്കായയിൽ ആന്‍റി ഓക്സിഡന്‍റുകളും ജീവകങ്ങളും ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിന് ആവശ്യമായ പോഷകങ്ങളുടെയും ധാതുക്കളുടെയും പ്രത്യേകിച്ച് കാത്സ്യത്തിന്റെ ആഗിരണം എളുപ്പമാക്കുന്നു. 

അഞ്ച്...

അമിതഭാരം കുറയ്ക്കാനായി പല വഴികള്‍ തിരയുന്നവരുണ്ട്. പച്ചക്കായയിൽ അടങ്ങിയ ഭക്ഷ്യ നാരുകൾ ദഹനം സാവധാനത്തിലാക്കുന്നു. ഏറെ നേരം വയറ് നിറഞ്ഞു എന്ന തോന്നൽ ഉണ്ടാക്കുക വഴി വിശപ്പിനെ നിയന്ത്രിക്കാൻ സാധിക്കും. ഇത് ഇടയ്ക്കിടെ ഭക്ഷണം കഴിക്കുന്നതിനെ തടയും. അങ്ങനെ അമിത ഭാരം നിയന്ത്രിക്കാന്‍ കഴിയും. 

ശ്രദ്ധിക്കുക: ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also Read: ശരീരഭാരം കുറയ്ക്കാൻ കുമ്പളങ്ങ; അറിയാം മറ്റ് ഗുണങ്ങള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

Latest Videos
Follow Us:
Download App:
  • android
  • ios