Health Tips: പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കൂ; അറിയാം ഗുണങ്ങള്‍...

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ മഞ്ഞൾ കുടവയര്‍ കുറയ്ക്കാനും സഹായിക്കുമെന്നാണ് പഠനങ്ങളില്‍ പറയുന്നത്. കൊഴുപ്പ് കത്തിച്ചു കളയാന്‍ ഇവയ്ക്ക് കഴിവുണ്ട്. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍കുമിന്‍ ആണ് ഇതിന് സഹായിക്കുന്നത്. 

Benefits of Golden Turmeric Milk azn

മിക്ക ഇന്ത്യൻ അടുക്കളകളിലും കാണപ്പെടുന്ന വളരെ സാധാരണ സുഗന്ധവ്യഞ്ജനമാണ് മഞ്ഞൾ. ഔഷധ ഗുണങ്ങളുടെ പേരിൽ കാലങ്ങളായി ഉപയോഗിച്ചു വരുന്ന ഒന്നു കൂടിയാണ് മഞ്ഞൾ. കുര്‍കുമിന്‍ എന്ന രാസവസ്തുവാണ് മഞ്ഞളിന് അതിന്റെ നിറം നല്‍കുന്നത്. ഇത് പല രോഗാവസ്ഥകളില്‍ നിന്നും രക്ഷ നേടാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ മഞ്ഞൾ കുടവയര്‍ കുറയ്ക്കാനും സഹായിക്കുമെന്നാണ് പഠനങ്ങളില്‍ പറയുന്നത്. കൊഴുപ്പ് കത്തിച്ചു കളയാന്‍ ഇവയ്ക്ക് കഴിവുണ്ട്. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍കുമിന്‍ ആണ് ഇതിന് സഹായിക്കുന്നത്. കലോറിയെ കത്തിച്ചു കളയാനും ഇവ സഹായിക്കുമെന്ന് പല പഠനങ്ങളും പറയുന്നു.  ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താനും ഇവ സഹായിക്കും.

പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കഴിക്കുന്നത് പലരുടെയും ശീലമാണ്. ചില വീടുകളില്‍ ഇത് പതിവായി ചെയ്യാറുണ്ട്
പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

ഒന്ന്...

രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കുന്നതു നല്ലതാണ്. ആന്‍റി ബാക്ടീരിയല്‍ ഗുണങ്ങള്‍ അടങ്ങിയ മഞ്ഞളാണ് ഇതിന് സഹായിക്കുന്നത്.  പ്രത്യേകിച്ച് തണുപ്പുകാലത്ത് ഈ പാനീയം ചുമ, ജലദോഷം, തൊണ്ടവേദന തുടങ്ങിയവയെ തടയാനും സഹായിക്കും. 

രണ്ട്... 

കാത്സ്യം ധാരാളം അടങ്ങിയതാണ് പാല്‍. അതിനാല്‍ പാലില്‍‌ മഞ്ഞള്‍ ചേര്‍‌ത്ത് കുടിക്കുന്നത് മുട്ടുവേദന, കാലുവേദന തുടങ്ങിയവയെ അകറ്റാനും എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിനും നല്ലതാണ്. 

മൂന്ന്...

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും ഈ പാനീയം സഹായിക്കും. അതിനാല്‍ പ്രമേഹരോഗകള്‍ക്കും  പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കാം. 

നാല്... 

രാത്രി പാലില്‍ മഞ്ഞള്‍ പാല്‍ കുടിക്കുന്നത് നല്ല ഉറക്കം ലഭിക്കാനും സഹായിക്കും. മഞ്ഞളിലെ കുര്‍കുമിന്‍ ആണ് ഇതിന് സഹായിക്കുന്നത്. 

അഞ്ച്...

ദഹനക്കേട്, വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥ, അസിഡിറ്റി തുടങ്ങിയവയെ തടയാനും ഈ പാനീയം കുടിക്കാം. 

ആറ്...

പോട്ടീന്‍ ധാരാളം അടങ്ങിയ ഇവ മിതമായ അളവില്‍ കുടിക്കുന്നത് വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നല്ലതാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also Read: വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ ഉച്ചയ്ക്ക് ചോറിന് പകരം കഴിക്കാം ഈ ആറ് ഭക്ഷണങ്ങള്‍...

youtubevideo


 
 

Latest Videos
Follow Us:
Download App:
  • android
  • ios