പതിവായി പ്ലം കഴിക്കാറുണ്ടോ? എങ്കില്‍, നിങ്ങളറിയേണ്ടത്...
പോഷകങ്ങളും വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയതാണ് പ്ലം. വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ പ്ലം കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.
നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു ഫലമാണ് പ്ലം. പോഷകങ്ങളും വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയതാണ് പ്ലം. നൂറ് ഗ്രാം പ്ലം പഴത്തില്‍ എന്തൊക്കെയുണ്ടെന്ന് നോക്കാം...
കലോറി: 100 ഗ്രാമിന് ഏകദേശം 79
കാർബോഹൈഡ്രേറ്റ്സ്: ഏകദേശം 20 ഗ്രാം
പ്രോട്ടീൻ: ഏകദേശം 1.2 ഗ്രാം
കൊഴുപ്പ്: 1 ഗ്രാമിൽ കുറവ്
ഡയറ്ററി ഫൈബർ: ഏകദേശം 6 ഗ്രാം
വിറ്റാമിൻ സി: 69 മില്ലിഗ്രാം (പ്രതിദിന ഉപഭോഗത്തിന്റെ 115%)
വിറ്റാമിൻ എ: പ്രതിദിനം ശുപാർശ ചെയ്യുന്ന ഉപഭോഗത്തിന്റെ 9%
വിറ്റാമിൻ ബി 1 (തയാമിൻ): 0.03 മില്ലിഗ്രാം
വിറ്റാമിൻ ബി 2 (റൈബോഫ്ലേവിൻ): 0.04 മില്ലിഗ്രാം
വിറ്റാമിൻ ബി 3 (നിയാസിൻ): 0.9 മില്ലിഗ്രാം
കാത്സ്യം: ഏകദേശം 30 മില്ലിഗ്രാം
ഇരുമ്പ്: ഏകദേശം 0.48 മില്ലിഗ്രാം
ഫോസ്ഫറസ്: ഏകദേശം 20 മില്ലിഗ്രാം
പൊട്ടാസ്യം: ഏകദേശം 250 മില്ലിഗ്രാം
പതിവായി പ്ലം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...
ഒന്ന്...
വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ പ്ലം കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.
രണ്ട്...
ഫൈബറിനാല്‍ സമ്പന്നമാണ് പ്ലം. അതിനാല്‍ പ്ലം കഴിക്കുന്നത് ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും അതിലൂടെ ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
മൂന്ന്...
മിതമായ അളവില്‍ പ്രമേഹ രോഗികള്‍ക്കും പ്ലം കഴിക്കാം. കാര്‍ബോ അടങ്ങിയിരിക്കുന്നുണ്ടെങ്കിലും പ്ലം പഴത്തിന്‍റെ ഗ്ലൈസമിക് സൂചിക കുറവാണ്. കൂടാതെ ഇവയില്‍ ഫൈബറും അടങ്ങിയിട്ടുണ്ട്. അതിനാല്‍ ചെറിയ അളവില്‍ പ്രമേഹ രോഗികള്‍ക്ക് പ്ലം കഴിക്കുന്നതില്‍ വലിയ തെറ്റൊന്നുമില്ല.
നാല്...
വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ പ്ലം കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.
അഞ്ച്...
സ്ട്രെസ് കുറയ്ക്കാനും നല്ല ഉറക്കം ലഭിക്കാനുമൊക്കെ പ്ലം കഴിക്കുന്നത് നല്ലതാണ്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: പ്രതിരോധശേഷി കൂട്ടാന്‍ ഉറപ്പായും കഴിക്കേണ്ട അഞ്ച് പച്ചക്കറികള്‍...