Asianet News MalayalamAsianet News Malayalam

പതിവായി പിയർ പഴം കഴിക്കാറുണ്ടോ? എങ്കില്‍, നിങ്ങളറിയേണ്ടത്...

മണ്‍സൂണ്‍ കാലത്ത് സുലഭമായി ലഭിക്കുന്ന ഇവ വിറ്റാമിന്‍ സിയുടെയും  നാരുകളുടെയും കലവറയാണ്. വിറ്റാമിന്‍ കെ, ബി, ഫോളേറ്റ്, ആന്‍റിഓക്സിഡന്‍റുകള്‍ തുടങ്ങിയവ ധാരാളം അടങ്ങിയ ഇവയുടെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

benefits of eating pears in winter
Author
First Published Dec 28, 2023, 10:31 AM IST | Last Updated Dec 28, 2023, 10:38 AM IST

സബർജിൽ അഥവാ പിയർ പഴം ദിവസവും കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. നിരവധി പോഷക ഗുണങ്ങളുള്ള ഒരു പഴമാണിത്. മണ്‍സൂണ്‍ കാലത്ത് സുലഭമായി ലഭിക്കുന്ന ഇവ വിറ്റാമിന്‍ സിയുടെയും നാരുകളുടെയും കലവറയാണ്. വിറ്റാമിന്‍ കെ, ബി, ഫോളേറ്റ്, ആന്‍റിഓക്സിഡന്‍റുകള്‍ തുടങ്ങിയവ ധാരാളം അടങ്ങിയ ഇവയുടെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

ഒന്ന്...

വിറ്റാമിന്‍ സിയും ആന്‍റിഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ പിയർ പഴം കഴിക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. 

രണ്ട്... 

ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും വിറ്റാമിന്‍ സിയുടെ കലവറയായ ഇവ കഴിക്കാവുന്നതാണ്. 

മൂന്ന്...

പൊട്ടാസ്യം ധാരാളം അടങ്ങിയ പിയർ പഴം കഴിക്കുന്നത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും. 

നാല്... 

ദിവസവും പിയർ പഴം കഴിക്കുന്നത് കൊളസ്ട്രോളിനെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം  സംരക്ഷിക്കാനും സഹായിക്കും. 

അഞ്ച്...  

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും ഇവയ്ക്ക് കഴിവുണ്ട്. അതിനാല്‍ പ്രമേഹരോഗികള്‍ക്കും സബർജിൽ ധൈര്യമായി കഴിക്കാം. 

ആറ്... 

ഫൈബര്‍ ധാരാളം അടങ്ങിയ പിയർ പഴം ദഹനം മെച്ചപ്പെടുത്താനും നല്ലതാണ്. മലബന്ധം തടയാനും  ഇവ മികച്ചതാണ്. 

ഏഴ്...

ഫോളേറ്റും മറ്റ് വിറ്റാമിനുകളും അടങ്ങിയ പിയർ പഴം ഗര്‍ഭിണികള്‍ക്കും കഴിക്കാവുന്നതാണ്.   

എട്ട്... 

ഫൈബര്‍ ധാരാളം അടങ്ങിയ പിയർ പഴം വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും കഴിക്കാവുന്നതാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: പതിവായി കുടിക്കാം എബിസി ജ്യൂസ്; അറിയാം ഈ ഗുണങ്ങള്‍...

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios