പതിവായി പാലക് ചീര കഴിക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍...

വിറ്റാമിനുകളായ എ, സി, കെ  എന്നിവയുടെയും ഇരുമ്പിന്റെയും നല്ല ഒരു സ്രോതസ്സാണിത്. കൂടാതെ ധാരാളം ആന്‍റിഓക്സിഡന്‍റുകള്‍, ധാതുക്കൾ, പ്രോട്ടീൻ, നാരുകൾ, പൊട്ടാസ്യം, കാത്സ്യം, മഗ്നീഷ്യം, ഫോളേറ്റ് തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ അടങ്ങിയതാണ് പാലക് ചീര. 

benefits of eating palak spinach azn

ചീര കഴിച്ചാല്‍ പോപ്പേയെ പോലെ ശക്തനാകാമെന്ന് ചെറുപ്പത്തില്‍ അമ്മമാര്‍ പറഞ്ഞുതന്നത് ഓർക്കുന്നുണ്ടോ?
ചീരയുടെ ഗുണങ്ങളെക്കുറിച്ച് കേള്‍ക്കാത്തവര്‍ കുറവാണ്. വിവിധയിനം ചീരകള്‍ കാണപ്പെടാറുണ്ട്. അതില്‍ 
പോഷക ഔഷധഗുണസമ്പന്നമാണ് പാലക് ചീര. വിറ്റാമിനുകളായ എ, സി, കെ  എന്നിവയുടെയും ഇരുമ്പിന്റെയും നല്ല ഒരു സ്രോതസ്സാണിത്. കൂടാതെ ധാരാളം ആന്‍റിഓക്സിഡന്‍റുകള്‍, ധാതുക്കൾ, പ്രോട്ടീൻ, നാരുകൾ, പൊട്ടാസ്യം, കാത്സ്യം, മഗ്നീഷ്യം, ഫോളേറ്റ് തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ അടങ്ങിയതാണ് പാലക് ചീര. 

ദിവസവും പാലക് ചീര കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

ഒന്ന്... 

വിറ്റാമിനുകളായ എ, സി, കെ തുടങ്ങിയവ അടങ്ങിയ പാലക് ചീര പതിവായി കഴിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍‌‌ സഹായിക്കും. 

രണ്ട്...

ചീരയിൽ അയൺ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ വിളർച്ച കുറയ്ക്കാൻ ഇവ സഹായിക്കുന്നു. 

മൂന്ന്...

കാത്സ്യം, വിറ്റമിൻ കെ, മഗ്നീഷ്യം എന്നിവ ധാരാളമടങ്ങിയ പാലക് ചീര  എല്ലുകളുടെയും പല്ലുകളുടെയും ബലം നിലനിർത്താൻ സഹായിക്കും. 

നാല്...

ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും അടങ്ങിയ പാലക് ചീര പതിവായി കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്. 

അഞ്ച്...

ദഹനം മെച്ചപ്പെടുത്താനും പാലക് ചീര നല്ലതാണ്.ഇതിലെ ഫൈബര്‍ അംശം ആണ് ദഹനത്തിന് ഏറെ പ്രയോജനകരമാകുന്നത്. 

ആറ്...

പൊട്ടാസ്യം ധാരാളം അടങ്ങിയ പാലക് ചീര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും.

ഏഴ്...

ആന്‍റിഓക്സിഡന്‍റുകളും നാരുകളും അടങ്ങിയ പാലക് ചീര പ്രമേഹരോഗികള്‍ക്കും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ചീരയുടെ ഗ്ലൈസമിക് സൂചികയും കുറവാണ്. 

എട്ട്...

അമിതവണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഭക്ഷണമാണ് പാലക് ചീര. ഒരു കപ്പ് ചീര അവിച്ചതില്‍ ധാരാളം ഫൈബറും വെള്ളവും അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ വിശപ്പ് കുറയ്ക്കുകയും ശരീരഭാരം കൂടാതിരിക്കാന്‍ സഹായിക്കുകയും ചെയ്യും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also Read: രാവിലെ വെറും വയറ്റില്‍ നാരങ്ങാ വെള്ളം കുടിക്കുന്നത് നല്ലതാണോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios