ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കൂ, അറിയാം ഈ ഗുണങ്ങള്‍...
തലച്ചോറിന്‍റെ ആരോഗ്യത്തിനും കരളിന്‍റെ ആരോഗ്യത്തിനും ഹൃദയാരോഗ്യത്തിനും രോഗപ്രതിരോധശേഷി കൂട്ടാനും ഒമേഗ 3 ആസിഡ് പ്രധാനമാണ്.
ആരോഗ്യത്തിനു വേണ്ട വളരെ പ്രധാനപ്പെട്ട ഒന്നാണ് ഒമേഗ 3 ഫാറ്റി ആസിഡുകൾ. ആരോഗ്യകരമായ കൊഴുപ്പുകൾ ആണിവ. തലച്ചോറിന്‍റെ ആരോഗ്യത്തിനും കരളിന്‍റെ ആരോഗ്യത്തിനും ഹൃദയാരോഗ്യത്തിനും ഒമേഗ 3 ആസിഡ് പ്രധാനമാണ്. ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് വിഷാദം, മാനസിക സമ്മര്‍ദ്ദം, ഉത്കണ്ഠ തുടങ്ങിയവയെ കുറയ്ക്കാൻ സഹായിക്കുമെന്നും ചില പഠനങ്ങള്‍ പറയുന്നു.
ഹൃദയത്തിന്‍റെയും ചര്‍മ്മത്തിന്‍റെയുമൊക്കെ ആരോഗ്യത്തിനും രോഗപ്രതിരോധശേഷി കൂട്ടാനും ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നല്ലതാണ്.
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...
ഒന്ന്...
ഒമേഗ 3 ഫാറ്റി ആസിഡിന്‍റെ മികച്ച സ്രോതസ്സാണ് സാല്‍മണ്‍ ഫിഷ്. കൂടാതെ വിറ്റാമിന്‍ ഡിയും ബിയും മറ്റ് പ്രോട്ടീനുകളും അടങ്ങിയ ഇവ ശരീരത്തിന് ഏറേ നല്ലതാണ്.
രണ്ട്...
ഒമേഗ 3 ഫാറ്റി ആസിഡുകളുടെ മികച്ച ഉറവിടമാണ് വാൾനട്സ്. മഗ്നീഷ്യം, കോപ്പര്‍, വിറ്റാമിന്‍ ഇ, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയ വാള്‍നട്സ് രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും പ്രമേഹത്തെ നിയന്ത്രിക്കാനും ഹൃദയത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും തലച്ചോറിന്‍റെ ആരോഗ്യത്തിനും കരളിന്‍റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്.
മൂന്ന്...
മുട്ടയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒമേഗ 3 ഫാറ്റി ആസിഡുകള്‍, വിറ്റാമിനുകള്‍, പ്രോട്ടീനുകള്‍ എന്നിവ അടങ്ങിയ മുട്ട കഴിക്കുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
നാല്...
സോയാ ബീന്‍സ് ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍, വിറ്റാമിന്‍ കെ, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയൊടെപ്പം ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയതാണ് സോയാ ബീന്‍സ്.
അഞ്ച്...
ഫ്‌ളാക്‌സ് സീഡ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒമേഗ 3 ഫാറ്റി ആസിഡ്, ഫൈബര്‍, മഗ്നീഷ്യം തുടങ്ങിയവ ധാരാളം അടങ്ങിയ ഫ്‌ളാക്‌സ് സീഡ് തലച്ചോറിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
ആറ്...
ചിയ സീഡ്സ് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? തിരിച്ചറിയാം ഈ ഏഴ് ലക്ഷണങ്ങളിലൂടെ...