Health Benefits Of Broccoli : ബ്രൊക്കോളി കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ ചെറുതൊന്നുമല്ല

ബ്രൊക്കോളിയിലെ ആന്റിഓക്‌സിഡന്റുകൾക്ക് കോശനശീകരണത്തെ തടയാനും അതിലൂടെ അർബുദത്തെ പ്രതിരോധിക്കാനും കഴിയും. കൂടാതെ ബ്രൊക്കോളിയിൽ മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക്, ഇരുമ്പ് തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്. 

benefits of eating broccoli every day

ബ്രൊക്കോളി കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ ചെറുതൊന്നുമല്ല. വിറ്റാമിൻ സിയുടെയും ഫൊളേറ്റുകളുടേയും കലവറയാണ് ബ്രൊക്കോളി. ഇതിൽ അടങ്ങിയിരിക്കുന്ന ഫൈറ്റോകെമിക്കലുകൾ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

ബ്രൊക്കോളിയിലെ ആന്റിഓക്‌സിഡന്റുകൾക്ക് കോശനശീകരണത്തെ തടയാനും അതിലൂടെ അർബുദത്തെ പ്രതിരോധിക്കാനും കഴിയും. കൂടാതെ ബ്രൊക്കോളിയിൽ മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക്, ഇരുമ്പ് തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്. ബ്രൊക്കോളി കഴിച്ചാലുള്ള ചില ആരോ​ഗ്യ​​ഗുണങ്ങളെ കുറിച്ചറിയാം...

ഒന്ന്...

ആവിയിൽ വേവിച്ച ബ്രൊക്കോളി പതിവായി കഴിക്കുന്നത് ശരീരത്തിലെ മൊത്തം കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നതിലൂടെ ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കുമെന്ന് ന്യൂട്രീഷൻ റിസർച്ച് നടത്തിയ പഠനത്തിൽ കണ്ടെത്തി. ബ്രൊക്കോളി ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്ന് യുഎസിലെ മറ്റൊരു പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.

പ്രമേഹമുള്ളവർ നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം

രണ്ട്...

ആരോഗ്യകരമായ ഭക്ഷണക്രമം ക്യാൻസറിനുള്ള സാധ്യത കുറയ്ക്കുമെന്നതിന് തെളിവുകളുണ്ട്. ബ്രൊക്കോളിയുടെ ഒരു പ്രധാന ഘടകം സൾഫോറാഫെയ്ൻ എന്നറിയപ്പെടുന്ന ഒരു ഫൈറ്റോകെമിക്കൽ ആണ്. സിഗരറ്റ് പുക പോലുള്ള വായുവിലൂടെയുള്ള വിഷവസ്തുക്കളെ നിർവീര്യമാക്കുന്നതിൽ സൾഫോറാഫെയ്ൻ ഒരു പങ്കു വഹിക്കുമെന്നും ചില ക്യാൻസറുകളുടെ സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ബ്രോക്കോളിക്ക് കാൻസർ വിരുദ്ധ ഗുണങ്ങളുണ്ടെന്നും പ്രോസ്റ്റേറ്റ് ക്യാൻസറിനുള്ള സാധ്യത കുറയ്ക്കുമെന്നും കൂടുതൽ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.

മൂന്ന്...

ആഴ്ചയിൽ മൂന്നോ നാലോ തവണ ബ്രൊക്കോളി കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, ആസ്ത്മ, അർബുദം എന്നിവയെ പ്രതിരോധിക്കാൻ സഹായിക്കുമെന്ന് അടുത്തിടെ നടത്തിയ പഠനത്തിൽ പറയുന്നു. സൾഫർ ധാരാളം അടങ്ങിയിരിക്കുന്നത് കൊണ്ട് സന്ധിവാതത്തെ പ്രതിരോധിക്കാൻ ബ്രൊക്കോളിക്ക് സഹായിക്കാനാവും.  

നാല്...

ബ്രൊക്കോളിയിൽ കരോട്ടിനോയിഡുകൾ, ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ അടങ്ങിയിട്ടുണ്ട്. 2003-ലും 2006-ലും നടത്തിയ പഠനങ്ങളിൽ, തിമിരം, മാക്യുലർ ഡീജനറേഷൻ തുടങ്ങിയ വാർദ്ധക്യസഹജമായ നേത്രരോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നതായി കണ്ടെത്തി. ബ്രൊക്കോളിയിൽ ബീറ്റാ കരോട്ടിൻ അടങ്ങിയിട്ടുണ്ട്.

അഞ്ച്...

ബ്രൊക്കോളിയിൽ ഇൻഡോൾ-3-കാർബിനോൾ (I3C) (Indole-3-carbinol) എന്ന സസ്യ സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് ഈസ്ട്രജനായി പ്രവർത്തിക്കുകയും ഈസ്ട്രജന്റെ അളവ് നിയന്ത്രിക്കുന്നതിലൂടെ ഹോർമോണുകളെ സന്തുലിതമാക്കാൻ സഹായിക്കുകയും ചെയ്യും. പുരുഷന്മാരിലും സ്ത്രീകളിലും ഈസ്ട്രജൻ മൂലമുണ്ടാകുന്ന സ്തന, പ്രത്യുൽപാദന കാൻസറുകളുടെ സാധ്യത കുറയ്ക്കുന്നതിനുള്ള ഒരു മാർഗമായും I3C പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

ഉയർന്ന നാരുകളുള്ള പച്ചക്കറിയാണ് ബ്രൊക്കോളി. ഇത് ദഹന പ്രക്രിയയെ പിന്തുണയ്ക്കുകയും നമ്മുടെ കുടലിൽ വസിക്കുന്ന ആരോഗ്യകരമായ ബാക്ടീരിയകൾ വർദ്ധിപ്പിക്കാനും സഹായിക്കുന്നു. എന്നിരുന്നാലും, ചില ആളുകൾക്ക്, ഉയർന്ന നാരുകളുള്ള ഭക്ഷണങ്ങൾ വയറിളക്കത്തിന് കാരണമാകുന്നതായും വിദ​​ഗ്ധർ പറയുന്നു.

മലബന്ധം അകറ്റാൻ ഇതാ നാല് എളുപ്പ വഴികൾ

 

Latest Videos
Follow Us:
Download App:
  • android
  • ios