പതിവായി ഒരു പിടി പിസ്ത കഴിക്കൂ, അറിയാം ഈ ഗുണങ്ങള്‍...

വിറ്റാമിൻ എ, ബി 6, കെ, സി, ഇ, കാത്സ്യം, അയേൺ, സിങ്ക്,  ഫൈബര്‍, പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവ അടങ്ങിയതാണ് പിസ്ത. 
 

benefits of eating a handful of pista

നട്സുകളില്‍ തന്നെ നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് പിസ്ത. ദിവസവും ഒരു പിടി പിസ്ത കഴിക്കുന്നത് ഏറെ നല്ലതാണ് എന്നാണ് ന്യൂട്രീഷ്യന്മാര്‍ തന്നെ പറയുന്നത്. വിറ്റാമിൻ എ, ബി 6, കെ, സി, ഇ, കാത്സ്യം, അയേൺ, സിങ്ക്,  ഫൈബര്‍, പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവ അടങ്ങിയതാണ് പിസ്ത. 

ദിവസവും ഒരു പിടി പിസ്ത കഴിക്കുന്നത് ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. പിസ്ത പതിവായി കഴിക്കുന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കും. ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇവ സഹായിക്കും. പിസ്തയ്ക്ക് കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സ് ഉള്ളതിനാൽ പ്രമേഹരോഗികള്‍ക്കും പിസ്ത ഡയറ്റില്‍ ഉള്‍പ്പെടുത്താം.  

പ്രോട്ടീന്റെ കലവറയാണ് പിസ്ത. അതിനാല്‍ ഇവ ശരീത്തിന് ആവശ്യമായ ഊര്‍ജ്ജം നല്‍കും. വിറ്റാമിന്‍ ബി6 അടങ്ങിയ പിസ്ത പതിവായി കഴിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ പിസ്ത ദഹനത്തിനും  കുടലിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. കണ്ണിന്റെ ആരോഗ്യം നിലനിര്‍ത്താനും തലച്ചോറിന്റെ ആരോഗ്യത്തിനും ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ പിസ്ത കഴിക്കുന്നത് നല്ലതാണ്. പിസ്തയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ ബി രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് നിയന്ത്രിക്കാനും സഹായിക്കും.

ഫൈബര്‍ ധാരാളം അടങ്ങിയ പിസ്ത കഴിക്കുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. ഇതുവഴി അമിതവണ്ണം കുറയ്ക്കാനും കഴിയും.  
ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിന്‍ ഇയും ധാരാളം അടങ്ങിയ പിസ്ത ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും ഈ ഡ്രൈ ഫ്രൂട്ട്സ്...

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios