ദിവസവും നാല് ടേബിള്‍സ്പൂണ്‍ മാതളം കഴിക്കൂ; അറിയാം ഈ അത്ഭുത ഗുണങ്ങള്‍...

ദിവസവും നാല് ടേബിള്‍സ്പൂണ്‍ മാതളം കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ് എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. 

benefits of eating 4 tablespoons of pomegranate every day

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് മാതളം. വിറ്റാമിൻ സി, കെ, ബി, ഫോളേറ്റ്, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, ഫൈബർ,  ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയതാണ് മാതളം. ദിവസവും നാല് ടേബിള്‍സ്പൂണ്‍ മാതളം കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ് എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അത്തരത്തില്‍ മാതളം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍  എന്തൊക്കെയാണെന്ന് നോക്കാം... 

ഒന്ന്...

ഫൈബര്‍ ധാരാളം അടങ്ങിയതാണ് മാതളം. കൂടാതെ കലോറിയും വളരെ കുറവായതിനാല്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മാതളം ഡയറ്റില്‍ ഉള്‍പ്പെടുത്താം. 100 ഗ്രാം മാതള നാരങ്ങാ വിത്തില്‍ 83 കലോറിയാണ് ഉള്ളത്. വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും മാതളം സഹായിക്കും. ഇതിനായി ദിവസവും നാല് ടേബിള്‍സ്പൂണ്‍ മാതളം കഴിക്കാം. 

രണ്ട്... 

വിറ്റാമിനുകളും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ മാതളം കഴിക്കുന്നത് തലമുടി വളരാനും സഹായിക്കും. 

മൂന്ന്...  

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ മാതളം പതിവായി കഴിക്കുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.  ഓര്‍മ്മശക്തി കൂട്ടാനും മറവി രോഗത്തിന്‍റെ സാധ്യതയെ കുറയ്ക്കാനും ഇവ സഹായിക്കും. 

നാല്... 

മാതള നാരങ്ങ കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. കൊളസ്‌ട്രോളിനെ നിയന്ത്രിക്കാനും മാതളനാരങ്ങ നല്ലതാണ്. 

അഞ്ച്... 

ദിവസവും മാതളം കഴിക്കുന്നത് ശരീരത്തിലെ രക്തയോട്ടത്തിന് നല്ലതാണ്.വിളര്‍ച്ച തടയാന്‍ ഇത് സഹായിക്കും. 

ആറ്...

മാതളത്തില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ദഹന പ്രശ്‌നങ്ങൾക്കും മാതള നാരങ്ങാ ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. 

ഏഴ്...

വിറ്റാമിന്‍ സി ധാരാളം അടങ്ങിയ മാതളം കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും ഗുണം ചെയ്യും. 

എട്ട്... 

വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ മാതളം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: വണ്ണം കുറയ്ക്കാന്‍ പപ്പായ; അറിയാം മറ്റ് ഗുണങ്ങള്‍...

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios