Health Tips: പതിവായി തുളസി വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്തൂ; അറിയാം ഗുണങ്ങള്‍

വായിലെ അണുബാധയെ ചെറുക്കാനും വായിലെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്ന ആന്റിമൈക്രോബയൽ ഗുണങ്ങൾ തുളസിയിലുണ്ട്. തുളസി വെള്ളം വായില്‍ കൊള്ളുന്നത് മോണയുടെ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുകയും വായ്നാറ്റം കുറയ്ക്കുകയും ചെയ്യും.

benefits of drinking tulsi water daily

നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒന്നാണ് തുളസി എന്ന് എല്ലാവര്‍ക്കും അറിയാം.  വിറ്റാമിൻ എ, സി, ഡി, ഇരുമ്പ്, നാരുകൾ എന്നിവ അടങ്ങിയതാണ് തുളസി ഇലകള്‍. വായിലെ അണുബാധയെ ചെറുക്കാനും വായിലെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്ന ആന്റിമൈക്രോബയൽ ഗുണങ്ങൾ തുളസിയിലുണ്ട്. തുളസി വെള്ളം വായില്‍ കൊള്ളുന്നത് മോണയുടെ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുകയും വായ്നാറ്റം കുറയ്ക്കുകയും ചെയ്യും.തുളസിയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത്  കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1. പ്രതിരോധശേഷി

ആന്‍റി ഓക്‌സിഡന്‍റുകളും വിറ്റാമിന്‍ സിയും അടങ്ങിയിരിക്കുന്നതിനാല്‍ തുളസിയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. 

2. ദഹനം

പതിവായി തുളസി വെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും ഗ്യാസ്, വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥ തുടങ്ങിയവയെ തടയാനും സഹായിക്കും. അതിനാല്‍ വെറും വയറ്റില്‍ രാവിലെ തുളസി വെള്ളം കുടിക്കുന്നത് നല്ലതാണ്. 

3. ശ്വാസകോശാരോഗ്യം 

ജലദോഷം, ചുമ, ആസ്ത്മ തുടങ്ങിയ ചില ശ്വാസകോശ സംബന്ധമായ രോഗങ്ങളെ തടയാനും തുളസി വെള്ളം കുടിക്കുന്നത് നല്ലതാണ്. 

4. പ്രമേഹം 

തുളസി വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കും. 

5. കൊളസ്‌ട്രോള്‍ 

കൊളസ്‌ട്രോളിന്റെ അളവ് കുറച്ച് ഹൃദയാരോഗ്യം വർധിപ്പിക്കാനും പതിവായി തുളസി വെള്ളം കുടിക്കാം. 

6. അണുബാധകളിൽ നിന്ന് സംരക്ഷിക്കും

ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമായ തുളസിക്ക് ആന്റി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. അതിനാൽ, ശരീരത്തെ അണുബാധകളിൽ നിന്ന് സംരക്ഷിക്കാനും തുളസി വെള്ളം കുടിക്കുന്നത് നല്ലതാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: കൊളസ്ട്രോള്‍ കൂടുതലാണോ? കുറയ്ക്കാനായി രാവിലെ ചെയ്യേണ്ട ഒമ്പത് കാര്യങ്ങള്‍

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios