Health Tips: മുരിങ്ങയില വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍

ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ മുരിങ്ങയിലയിട്ട വെള്ളം പതിവായി കുടിക്കുന്നത് സന്ധിവാതത്തെ തടയാന്‍ സഹായിക്കും. കൂടാതെ എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ കാത്സ്യം, ഫോസ്ഫറസ് എന്നിവയും മുരിങ്ങയിലയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

benefits of drinking moringa water

നിരവധി ആരോ​ഗ്യ ​ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് മുരിങ്ങയ്ക്കയും മുരിങ്ങയിലയും. ആന്‍റി ഓക്സിഡന്‍റുകളുടെ കലവറയാണ് ഇവ. വിറ്റാമിൻ എ, സി, ഇ, ബി6, പ്രോട്ടീൻ, കാത്സ്യം, അയേണ്‍, ഇരുമ്പ് തുടങ്ങിയ അവശ്യ പോഷകങ്ങളും ഇവയില്‍ അടങ്ങിയിരിക്കുന്നു. 

ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ മുരിങ്ങയിലയിട്ട വെള്ളം പതിവായി കുടിക്കുന്നത് സന്ധിവാതത്തെ തടയാന്‍ സഹായിക്കും. കൂടാതെ എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ കാത്സ്യം, ഫോസ്ഫറസ് എന്നിവയും മുരിങ്ങയിലയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. നാരുകളും അമിനോ ആസിഡുകളും അടങ്ങിയിരിക്കുന്നതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും മുരിങ്ങയില വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും.  അതുപോലെ തന്നെ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും, രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഇവ സഹായിക്കും. ഇവയിലെ ഓലിക് ആസിഡ്, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവ ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ രോഗ പ്രതിരോധശേഷി കൂട്ടാനും  മുരിങ്ങയില വെള്ളം കുടിക്കുന്നത് നല്ലതാണ്. അയേണ്‍ ധാരാളം അടങ്ങിയ മുരിങ്ങയില വെള്ളം കുടിക്കുന്നത് വിളര്‍ച്ചയെ തടയാന്‍ സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ദഹനസംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കാനും മുരിങ്ങയില സഹായിക്കും.  ആന്‍റി ഓക്സിഡന്‍റുകളുടെ കലവറയാണ് മുരിങ്ങയില. ഒപ്പം ആന്‍റി- ഇൻഫ്ലമേറ്ററി സ്വഭാവമുള്ളതിനാലും വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നതിനാലും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് മുരിങ്ങയില വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഇവ ചുളിവുകളെയും പാടുകളെയും അകറ്റി ചര്‍മ്മത്തെ യുവത്വമുള്ളതാക്കാന്‍ സഹായിക്കും. 

ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുന്നതാണ് നല്ലത്.  

Also read: വിഷാദത്തെ അകറ്റാന്‍ സഹായിക്കുന്ന എട്ട് ഭക്ഷണങ്ങൾ

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios