അമിത വണ്ണം, പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം; ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പാനീയം...

ധാരാളം നാരുകൾ അടങ്ങിയ ബാർലി ശരീരത്തിൽ നിന്നും വിഷാംശം പുറത്തു കളയാൻ സഹായിക്കുന്നു.  ദഹനം മെച്ചപ്പെടുത്തുന്നത് മുതല്‍ വൃക്കകളുടെ ആരോഗ്യത്തിന് വരെ ബാർലി വെള്ളം കുടിക്കുന്നത് നല്ലതാണ്. ശരീരത്തെ തണുപ്പിക്കാനും ബാർലി വെള്ളം സഹായിക്കും. ഇത് ശരീര താപനില നിയന്ത്രിക്കുന്നതിനാല്‍ വേനൽക്കാലത്ത് കുടിക്കാവുന്ന ഒന്നാണ്. 

benefits of drinking Barley water azn

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു പാനീയമാണ് ബാർലി വെള്ളം. ബാർലി ധാന്യങ്ങൾ വെളത്തില്‍ ചേര്‍ത്ത് തിളപ്പിച്ച് തയ്യാറാക്കുന്ന പാനീയമാണിത്. നാരുകൾ, പോഷകങ്ങൾ, ആന്റി ഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ് ഇവ.  ധാരാളം നാരുകൾ അടങ്ങിയ ബാർലി ശരീരത്തിൽ നിന്നും വിഷാംശം പുറത്തു കളയാൻ സഹായിക്കുന്നു.

ദഹനം മെച്ചപ്പെടുത്തുന്നത് മുതല്‍ വൃക്കകളുടെ ആരോഗ്യത്തിന് വരെ ബാർലി വെള്ളം കുടിക്കുന്നത് നല്ലതാണ്. ശരീരത്തെ തണുപ്പിക്കാനും ബാർലി വെള്ളം സഹായിക്കും. ഇത് ശരീര താപനില നിയന്ത്രിക്കുന്നതിനാല്‍ വേനൽക്കാലത്ത് കുടിക്കാവുന്ന ഒന്നാണ്. 

അറിയാം ബാര്‍ലി വെള്ളത്തിന്‍റെ ആരോഗ്യ ഗുണങ്ങള്‍... 

ഒന്ന്... 

ഉയർന്ന നാരുകൾ ഉള്ളതിനാൽ ബാര്‍ലി വെള്ളം പതിവായി കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. മലബന്ധത്തെ തടയാനും ഇവ സഹായിക്കും. 

രണ്ട്...

വേനൽക്കാലത്ത് ശരീരത്തിന് ജലാംശം നൽകാനും നിർജ്ജലീകരണം തടയാനും ബാർലി വെള്ളം സഹായിക്കും. 

മൂന്ന്...

ബാർലി വെള്ളം വൃക്കകളുടെ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുന്നു.  മൂത്രനാളിയിലെ അണുബാധ, വൃക്കയിലെ കല്ല് തുടങ്ങിയവയുടെ സാധ്യതയെ തടയാന്‍ ഇവ സഹായിക്കും. 

നാല്... 

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒരു പാനീയമാണ് ബാര്‍ലി വെള്ളം. വിശപ്പിനെ നിയന്ത്രിക്കുന്ന ഹോർമോണുകൾ പുറത്തുവിടാൻ ബാർലി ശരീരത്തെ പ്രേരിപ്പിക്കുന്നു. ഈ ഹോർമോണുകൾ മെറ്റബോളിസത്തെ വർധിപ്പിച്ചേക്കാം, ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.

അഞ്ച്...

ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും ബാര്‍ലി വെള്ളം പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

ആറ്... 

ഫൈബര്‍ ധാരാളം അടങ്ങിയ ബാര്‍ലി വെള്ളം പ്രമേഹത്തെ നിയന്ത്രിക്കാനും സഹായിക്കും. ഇൻസുലിൻ പ്രതിരോധം മെച്ചപ്പെടുത്താൻ ബാർലി വെള്ളം ഫലപ്രദമാണ്. ബാര്‍ലി വെള്ളത്തിന്‍റെ ഗ്ലൈസമിക് സൂചികയും കുറവാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also Read: ദിവസവും ഡയറ്റില്‍ ഉള്‍പ്പെടുത്താം ഇഞ്ചി; അറിയാം ഈ ഗുണങ്ങള്‍...


 

Latest Videos
Follow Us:
Download App:
  • android
  • ios