രാത്രി കിടക്കുന്നതിന് മുമ്പ് പാൽ കുടിക്കുന്നത് ശീലമാക്കൂ; അറിയാം ഗുണങ്ങള്‍

ശരീരത്തിന് ഏറ്റവും കൂടുതൽ  ഊർജമേകുന്ന പാനീയമാണ് പാല്‍. അതുപോലെ  കാത്സ്യത്തിന്‍റെ മികച്ച ഉറവിടമാണ് പാല്‍. അതിനാല്‍ ദിവസവും പാല്‍ കുടിക്കുന്നത് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് നല്ലതാണ്. 
 

benefits of drinking a glass of milk every night before bed

ദിവസവും രാത്രി കിടക്കുന്നതിന് മുമ്പ് പാല്‍ കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ശരീരത്തിന് ഏറ്റവും കൂടുതൽ  ഊർജമേകുന്ന പാനീയമാണ് പാല്‍. അതുപോലെ  കാത്സ്യത്തിന്‍റെ മികച്ച ഉറവിടമാണ് പാല്‍. അതിനാല്‍ ദിവസവും പാല്‍ കുടിക്കുന്നത് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് നല്ലതാണ്. 

രാത്രി കിടക്കുന്നതിന് മുമ്പ് ഒരു ഗ്ലാസ് പാൽ കുടിക്കുന്നത് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും. കാരണം ഇതിൽ ട്രിപ്റ്റോഫാൻ എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ഉറക്കത്തെ നിയന്ത്രിക്കുന്ന ഹോർമോണുകളായ സെറോടോണിൻ, മെലറ്റോണിൻ എന്നിവയുടെ ഉത്പാദനത്തിന് സഹായിക്കുന്നു. അതിനാല്‍ ഉറക്കം ലഭിക്കാനായി രാത്രി ചെറുചൂടുള്ള പാല്‍ കുടിക്കാം.

പാലിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. അതിനാല്‍ പാല്‍ കുടിക്കുന്നത് ഉത്കണ്ഠയെ അകറ്റാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. എല്ലാത്തരം അമിനോ ആസിഡുകളാൽ സമൃദ്ധമാണ് പാൽ. ഇത് പേശീനിർമാണത്തെ സഹായിക്കും. ശരീരത്തിന് നല്ല ഊര്‍ജ്ജം ലഭിക്കാനും പതിവായി പാല്‍ കുടിക്കാം. ദഹനം മെച്ചപ്പെടുത്താനും ഇവ സഹായിക്കും. നിര്‍ജ്ജലീകരണത്തെ തടയാനും പാല്‍ കുടിക്കുന്നത് നല്ലതാണ്.  

രാത്രി പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കഴിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പാല്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. അന്നജം, പ്രോട്ടീന്‍ തുടങ്ങിയവ അടങ്ങിയ പാല്‍ കുടിക്കുന്നത് വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിച്ചേക്കാം. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: കൊളാജൻ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കണമെന്ന് പറയുന്നതിന്‍റെ കാരണങ്ങള്‍

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios