രാവിലെ വെറും വയറ്റില്‍ കറിവേപ്പിലയിട്ട വെള്ളം കുടിക്കൂ; അറിയാം ഈ ഗുണങ്ങള്‍...
അയേണ്‍, കോപ്പര്‍, കാത്സ്യം, ഫോസ്ഫറസ്, ഫൈബര്‍, വിറ്റാമിനുകളായ കെ, ബി, സി, ഇ തുടങ്ങിയവ അടങ്ങിയതാണ് കറിവേപ്പില. ദിവസവും രാവിലെ വെറും വയറ്റിൽ 5- 6 കറിവേപ്പിലയിട്ട വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്.
നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് കറിവേപ്പില. ഭക്ഷണത്തിന് രുചി കൂട്ടാനായി ഉപയോഗിക്കുന്ന കറിവേപ്പിലയുടെ ഗുണങ്ങളെ കുറിച്ച് പലര്‍ക്കും വലിയ ധാരണയില്ല. അയേണ്‍, കോപ്പര്‍, കാത്സ്യം, ഫോസ്ഫറസ്, ഫൈബര്‍, വിറ്റാമിനുകളായ കെ, ബി, സി, ഇ തുടങ്ങിയവ അടങ്ങിയതാണ് കറിവേപ്പില. ദിവസവും രാവിലെ വെറും വയറ്റിൽ 5- 6 കറിവേപ്പിലയിട്ട വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്.
അത്തരത്തില്‍ ദിവസവും രാവിലെ വെറും വയറ്റിൽ കറിവേപ്പിലയിട്ട വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...
ഒന്ന്...
ഫൈബര്‍ ധാരാളം അടങ്ങിയ കറിവേപ്പിലയിട്ട വെള്ളം വെറും വയറ്റിൽ കുടിക്കുന്നത് ഗ്യാസ്, വയറു വീര്‍ത്തിരിക്കുക, അസിഡിറ്റി തുടങ്ങിയ ദഹന സംബന്ധമായ പ്രശ്‌നങ്ങളെ തടയാനും മലബന്ധത്തെ അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
രണ്ട്...
ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിന്‍ സിയും ധാരാളം അടങ്ങിയ കറിവേപ്പിലയിട്ട വെള്ളം കുടിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.
മൂന്ന്...
പ്രമേഹ രോഗികള്‍ക്കും കറിവേപ്പിലയിട്ട വെള്ളം കുടിക്കാം. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും.
നാല്...
കറിവേപ്പിലയിട്ട വെള്ളം കുടിക്കുന്നത് ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കാനും സഹായിക്കും. ഹൃദയാരോഗ്യത്തിനും ഇവ ഗുണം ചെയ്യും.
അഞ്ച്...
ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ കറിവേപ്പിലയിട്ട വെള്ളം കുടിക്കുന്നത് കരളിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.
ആറ്...
വിറ്റാമിന്‍ എ യുടെ കലവറയാണ് കറിവേപ്പില. ദിവസേന കറിവേപ്പിലയിട്ടെ വെള്ളം കുടിക്കുന്നത് കാഴ്ച്ച ശക്തി വര്‍ധിപ്പിക്കാനും സഹായിക്കും.
ഏഴ്...
ആന്‍റി ഓക്സിഡന്‍റുകളും പ്രോട്ടീനുകളും മറ്റ് പോഷകങ്ങളും ധാരാളം അടങ്ങിയ കറിവേപ്പില തലമുടിയെ ശക്തവും ആരോഗ്യകരവുമാക്കുകയും ചെയ്യുന്നു. കറിവേപ്പിലയില്‍ അടങ്ങിയ വിറ്റാമിൻ ബിയും മുടിയുടെ വളർച്ച മെച്ചപ്പെടുത്താനും മുടിയുടെ അകാല നരയെ തടയുകയും ചെയ്യും.
എട്ട്...
വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് കറിവേപ്പില. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഇവ മെറ്റബോളിസം മെച്ചപ്പെടുത്താനും സഹായിക്കും. കൂടാതെ ഇവയില്‍ ഫൈബറും ധാരാളമായി അടങ്ങിയിരിക്കുന്നു. കൂടാതെ കലോറിയും കുറവാണ്.
ഒമ്പത്...
ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ കറിവേപ്പിലയിട്ട വെള്ളം കുടിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: പ്രമേഹത്തെ നിയന്ത്രിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഒരൊറ്റ സുഗന്ധവ്യജ്ഞനം...